മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോയും അന്വേഷണ സംഘം പരിശോധിക്കും
മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിക്കാഹിന്റെ ചിത്രങ്ങളും വിഡിയോയും അന്വേഷണ സംഘം പരിശോധിക്കും.
അതിനായി അവ ഹാജരാക്കാന്‍ ഫോട്ടോഗ്രാഫറോടും വീിഡിയോഗ്രാഫറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കോതമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് തെളിവെടുപ്പിനായി ഇന്നലെ വീട്ടിലെത്തിച്ചത്.
കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കഴിഞ്ഞ ദിവസമാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഇവരെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയത്. മൂന്ന് ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും.
ഭര്‍ത്താവിന്റെ വീട്, മൊഫിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന വീട്ടിലെ മുറികള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.രാജീവി!!െന്റ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
വീടിന്റെയും മുറികളുടെയും മഹസര്‍ തയ്യാറാക്കി. കോതമംഗലത്തുനിന്ന് തിരികെ എത്തിച്ച ശേഷം പൊലീസ് മൂവരെയും ചോദ്യം ചെയ്തു.
"
https://www.facebook.com/Malayalivartha