Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത് ആയിരത്തിൽപ്പരം പി എസ് സി നിയമനങ്ങൾ; പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണമുണ്ടാക്കുന്നത് സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനൊപ്പം ആയിരത്തിൽ പരം കുടുംബങ്ങൾക്കും

02 DECEMBER 2021 03:49 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിഞ്ഞു കിടക്കും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം.540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തുകഴിഞ്ഞു. ആയിരത്തിൽ പരം തസ്തികകളിൽ ബാക്കി വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു. ഇതിന്റെ ഗുണഫലം സ്‌കൂളുകൾക്ക് മാത്രമല്ല ആയിരത്തിൽപരം കുടുംബങ്ങൾക്കും ലഭിക്കും.

സംസ്ഥാനത്തെ എൽപി /യുപി/ ഹൈസ്കൂൾ പ്രധാനാധ്യാപക പ്രമോഷന് 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് വകുപ്പുതല പരീക്ഷകൾ പാസാകണം എന്ന നിബന്ധനയിൽ കാലങ്ങളായി ഇളവ് നിലനിൽക്കുന്നുണ്ടായിരുന്നു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2011 ൽ സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ പ്രധാനാധ്യാപക നിയമത്തിന് വകുപ്പ് തല പരീക്ഷ പാസാകണം എന്ന നിബന്ധന ഉൾപ്പെടുത്തി. വിദ്യാഭ്യാസ അവകാശനിയമം പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രമാണ് ബാധകം എന്നതിനാൽ ഈ ഒരു വ്യവസ്ഥ എൽപി/യുപി പ്രധാനാധ്യാപക നിയമനത്തിന് മാത്രമാണ് ബാധകമായിട്ടുള്ളത്.

എന്നാൽ 50 വയസ്സ് പൂർത്തിയായവർക്ക് മുൻപ് നിലവിലുണ്ടായിരുന്നതുപോലെതന്നെ സ്ഥാനക്കയറ്റം നൽകി വരികയും ഈ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ചോദ്യം ചെയ്യപ്പെടുകയും ഇതിനെ തുടർന്ന് സർക്കാർ ഒന്നിലധികം ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അവസാനം ഇറങ്ങിയ ഉത്തരവ് പ്രകാരം 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയിൽ 2019 ഫെബ്രുവരി 22 മുതൽ മൂന്നുവർഷം വരെ ഇളവ് അനുവദിച്ച് ഉത്തരവായിരുന്നു. ഈ ഉത്തരവ് കേരള ഹൈക്കോടതി മരവിപ്പിച്ചു. പ്രൈമറി പ്രധാന അധ്യാപക പ്രമോഷന് വകുപ്പുതല പരീക്ഷ പാസ്സാകാത്തവരെ പരിഗണിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനെതിരെ 50 വയസ് പിന്നിട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ തൽസ്ഥിതി നിലനിർത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അന്തിമ വിധി വന്നിട്ടില്ല.

 

 

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വ്യവസ്ഥകൾക്ക് വിധേയമായി സീനിയോറിറ്റി അടിസ്ഥാനമാക്കി താത്കാലിക പ്രധാനാധ്യാപക പ്രൊമോഷൻ നൽകുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് മാർഗ്ഗനിർദ്ദേശം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പ്രൈമറി പ്രധാനാധ്യാപക പ്രമോഷൻ ഉത്തരവിറക്കി അധ്യാപകരെല്ലാം തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഈ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മൂന്നാഴ്ച കാലത്തേക്ക് സ്റ്റേ ചെയ്തു. എന്നാൽ സർക്കാർ ഫയൽചെയ്ത അപ്പീലിൽ കേരള ഹൈക്കോടതി സ്റ്റേ ഒഴിവാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (8 minutes ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (15 minutes ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (20 minutes ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (24 minutes ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (40 minutes ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (45 minutes ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (1 hour ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (1 hour ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (1 hour ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (1 hour ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (7 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (7 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (7 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (7 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends