മുല്ലപ്പെരിയാര്‍ ഡാം ഷട്ടറുകള്‍ പകല്‍ മാത്രം തുറക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

മുല്ലപ്പെരിയാര്‍ ഡാം ഷട്ടറുകള്‍ പകല്‍ മാത്രം തുറക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറക്കുന്നതില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി കൃത്യമായ മുന്നറിയിപ്പോടെ പകല്‍ മാത്രം ഷട്ടര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഡാമിന് സമീപം താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ഷട്ടര്‍ തുറന്നതെന്നും പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയെന്നുമുള്ള സ്ഥിരം നിലപാടും കത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























