ദമ്പതികളുടെ കുട്ടിയെ കേരളത്തിന് വെളിയില്‍ കൊണ്ടു പോകരുത്;ആഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ അച്ഛനെ കാണിക്കണം;ഈ നിർദേശങ്ങളടങ്ങിയ കോടതി ഉത്തരവ് പെൺകുട്ടിയുടെ വീട്ടിൽ നേരിട്ട് കൈമാറാന്‍ എത്തിയ കോടതി ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ല് കൊണ്ടടിക്കാൻ ശ്രമിച്ചത് പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും

വനിതാ കോടതി ജീവനക്കാരിക്ക് നേരെ കയ്യേറ്റശ്രമം. പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹമോചന കേസുമായി ബന്ധപ്പെട്ടായിരുന്നു നാടകീയമായ സംഭവ വികാസങ്ങൾ അരങ്ങേറിയത് . പെണ്‍ വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
പെണ്‍കുട്ടിയുടെ അച്ഛന്‍ ജയിംസാണ് ആക്രമണം നടത്തിയത് . ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും ഇയാള്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ നിഹാല്‍ ഗുമസ്തയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കാനും അക്രമികള്‍ ശ്രമം നടത്തി.
ദമ്പതികളുടെ കുട്ടിയെ കേരളത്തിന് വെളിയില്‍ കൊണ്ടു പോകരുതെന്ന് ഇന്‍ജക്ഷന്‍ കൈമാറാന്‍ എത്തിയതായിരുന്നു ഇവര്‍. നഴ്‌സായ കുട്ടിയുടെ അമ്മ ജര്‍മ്മിനിയിലേയ്ക്ക് പോയിരുന്നു. അച്ഛന്‍ കൊടുത്ത പരാതിയിലാണ് കോടതി നിര്‍ദ്ദേശം.
ആഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ അച്ഛനെ കാണിക്കണം എന്ന ഉത്തരവ് നേരിട്ട് കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കോടതി ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ അക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇവർ പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha