സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍ വീട്ടില്‍ ഷാജി (ഷിജില്‍ 49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നപ്പോള്‍ കുടിശിക തീര്‍ക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പെരുമ്ബാവൂര്‍ എ.എസ്‌പി അനൂജ് പലിവാള്‍ , കുന്നത്തുനാട് സിഐ വി.ടി ഷാജന്‍, എഎസ്‌ഐ കെ.എ നൗഷാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ അബ്ദുള്‍ മനാഫ്, ടി.എ അഫ്‌സല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha