Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

കാരക്കാട്ടെ സ്വകാര്യ റിസോര്‍ടില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍

05 DECEMBER 2021 07:29 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പൂവാറിലെ കാരക്കാട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ കസ്റ്റഡിയില്‍.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഹഷീഷ് ഓയില്‍, എംഡിഎംഎ, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.

'നിര്‍വാണ' എന്ന കൂട്ടായ്മയാണ് പാര്‍ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ ആറുമണിക്ക് തുടങ്ങിയ ലഹരി പാര്‍ടി ഞായറാഴ്ച ഉച്ചവരെ നീണ്ടു. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ ലഹരി പാര്‍ടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തുമ്‌ബോഴും പാര്‍ട്ടി നടക്കുകയായിരുന്നു.

ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് എക്‌സൈസ് റെയ്ഡ് നടന്ന റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ട് ഒരു ദ്വീപിലായതിനാല്‍ ബോട്ടിലായിരുന്നു വന്നത്. മുന്‍പും ഇവിടെ പാര്‍ടി നടന്നിട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റിസോര്‍ടിനെ നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടെ ശനിയും ഞായറും പാര്‍ട്ടി നടക്കുന്നുണ്ടെന്ന് ബെന്‍ഗ്ലൂറുവില്‍ നിന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് പരിശോധന നടത്തിയത്.

ആരെല്ലാം ഏതെല്ലാം രീതിയില്‍ പങ്കാളിത്തം വഹിച്ചുവെന്നത് പരിശോധിക്കും. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് റെയ്ഡില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാന്‍ തുടങ്ങിയവരാണ് പാര്‍ടി സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. വാട്‌സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പാര്‍ടി. സംസ്ഥാനത്ത് നിന്ന് പുറത്തുള്ളവരും പാര്‍ടിയില്‍ പങ്കെടുത്തിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു.

നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇവര്‍ ഡിജെ പാര്‍ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപയായിരുന്നു ഫീസായി ഈടാക്കിയിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റിസോര്‍ടില്‍ മദ്യം വിളമ്ബാനുള്ള ലൈസന്‍സ് ഇല്ലെന്നും, ബോട്ട് മാര്‍ഗം മാത്രമേ റിസോര്‍ടില്‍ എത്താനാവൂ എന്നുമിരിക്കെ ബോട്ട് സൗകര്യം ഉള്‍പെടെ ഒരുക്കി നല്‍കിയ റിസോര്‍ട്ട് അധികൃതരുടെ ഉദ്ദേശശുദ്ധിയും സംശയ നിഴലിലാണ്. മുന്‍പും കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു അക്ഷയ് മോഹന്‍. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിന് തടസമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (50 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (2 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (3 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (4 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (4 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (4 hours ago)

Malayali Vartha Recommends