രണ്ടു ദിവസമായി പൊന്നൂക്കര ഗ്രാമത്തിന് ഉറക്കമില്ല.... ജനറല്‍ റാവത്ത് അടക്കമുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ ഇരയായ മലയാളി ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ വിയോഗത്തില്‍ പൊന്നൂക്കര ഗ്രാമത്തിലേക്ക് നാട്ടുകാരുടെ നിലയ്ക്കാത്ത പ്രവാഹം...

നാട്ടിലെത്തുന്ന പ്രദീപ് സൈനികോദ്യോഗസ്ഥനായല്ല, ഏതു ചടങ്ങിലും മുന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന ജനപ്രിയനായാണ് പലരും ഓര്‍ത്തെടുക്കുന്നത്. നാട്ടിലെ കല്യാണങ്ങളായാലും മറ്റു ചടങ്ങുകളായാലും പ്രദീപിന്റെ ഇടപെടലുകളില്‍ സ്‌നേഹവും വൈകാരികതയും നിറഞ്ഞുനിന്നിരുന്ന പെരുമാറ്റമാണുണ്ടായിരുന്നത്.
പുത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രദീപിനൊപ്പം ഒരുമിച്ചു പഠിച്ച രാജകൃഷ്ണന്‍, വിനീഷ്, രാജേഷ്, അജിത്ത്, അനൂപ് എന്നിവര്‍ പറയുന്നു. ഈ മനുഷ്യ സ്‌നേഹമാണ് 2018ലെ മഹാ പ്രളയകാലത്ത് വ്യോമസേന രക്ഷാദൗത്യത്തിന് നേതൃത്വംവഹിക്കാനും പ്രദീപിനെ പ്രേരിപ്പിച്ചത്.
കോയമ്പത്തൂരിലെ വ്യോമസേനാ താവളത്തില്‍നിന്നും രക്ഷാദൗത്യത്തിന് കേരളത്തിലെത്തിയ ഹെലികോപ്റ്റര്‍ സംഘത്തിലെ എയര്‍ ക്രൂ ആയി പ്രവര്‍ത്തിക്കാന്‍ തന്നെയുംകൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദീപ്് സ്വയം മുന്നോട്ടുവരികയായിരുന്നു.
പ്രദീപിന്റെ നേതൃത്വത്തില്‍ അന്ന് നിരവധി ജീവനുകളേയാണ് രക്ഷപ്പെടുത്തിയെടുത്തത്. ഈ ദൗത്യസംഘം നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രത്യേക പ്രശംസ നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha