കളിച്ചു കൊണ്ടിരിക്കെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം....
കളിച്ചുകൊണ്ടിരിക്കെ വീടിന് പിന്നിലെ എര്‍ത്തുകമ്പയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ ഇരട്ടക്കുട്ടിയായ ആറുവയസുകാരന് ദാരുണാന്ത്യം.
വിതുര, തള്ളച്ചിറ കാവുവിള സുനില്‍ ഭവനില്‍ പ്ലംമ്പിംഗ് തൊഴിലാളിയായ സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന് സാരംഗ് സുനിലാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം നടന്നത്.
സാരംഗും ഇരട്ട സഹോദരന് സൗരവും വീടിന് പിന്നില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് എര്‍ത്തുകമ്പിയില്‍ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്.
തുടര്‍ന്ന് സൗരവ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ വിവരമറിയിച്ചു. സുനില്‍കുമാറും പ്രിയയും പുറത്തിറങ്ങിയപ്പോള്‍ സാരംഗ് എര്ത്ത്കമ്പിയുടെ മുകളില്‍ വീണ് കിടക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിമോര്ച്ചറില്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
"
https://www.facebook.com/Malayalivartha