Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇങ്ങനെയായാല്‍ എന്ത് ചെയ്യും... ഏറ്റവും വിശ്വസ്തതയുള്ള ഹെലികോപ്റ്റര്‍ തന്നെ അപകടത്തില്‍ പെട്ടതോടെ ലോക നേതാക്കളുടെ ചങ്കിടിപ്പിക്കുന്നു; എല്ലാ സുരക്ഷാ പറക്കലും കഴിഞ്ഞാണ് ബിപിന്‍ റാവത്തിനെ കൊണ്ട് യാത്രയായത്; ഒന്നും പിടികിട്ടാതെ സൈന്യം

10 DECEMBER 2021 08:27 AM IST
മലയാളി വാര്‍ത്ത

ജനറല്‍ ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ ചുറ്റിപ്പറ്റി കഥകള്‍ തീരുന്നില്ല. റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്റര്‍ ഏറ്റവും വിശ്വസ്തതയുള്ളതാണ്. ലോക നേതാക്കളുടെ ആകാശ യാത്രയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ വിഭാഗത്തിലെ ഹെലികോപ്റ്റര്‍. അതിനാല്‍ തന്നെ വലിയ അമ്പരപ്പാണുള്ളത്.

ഈ ഹെലികോപ്റ്ററിനെ സംബന്ധിച്ച് മുന്‍പ് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. ഒടുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം 26 മണിക്കൂര്‍ പറന്നു. സേനാ മേധാവികളുടെയും ഭരണത്തലവന്‍മാരുടെയും സന്ദര്‍ശനത്തിന് ഏതാനും ദിവസം മുന്‍പ് അവര്‍ സഞ്ചരിക്കുന്ന കോപ്റ്റര്‍ സൂലൂരില്‍നിന്ന് വെല്ലിങ്ടണിലേക്കും തിരിച്ചും പറക്കണമെന്നാണു ചട്ടം.

 



ഡ്രൈ റിഹേഴ്‌സല്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. വിഐപിയുമായി പറക്കുന്ന സഞ്ചാരപാത, വെല്ലിങ്ടണിലെ ഹെലിപാഡിലെ ലാന്‍ഡിങ് എന്നിവയെല്ലാം ഈ റിഹേഴ്‌സലില്‍ പരിശോധിക്കും. വിഐപിയുമായി പറക്കുന്ന അതേ പൈലറ്റ് തന്നെയാണു റിഹേഴ്‌സലും നടത്തുന്നത്. തുടര്‍ന്നു സൂലൂരിലേക്ക് മടങ്ങിയെത്തുന്ന കോപ്റ്ററില്‍ അവസാന വട്ട സാങ്കേതിക പരിശോധനകള്‍ നടത്തും.

അതു പൂര്‍ത്തിയാക്കിയ ശേഷം കോപ്റ്റര്‍ സീല്‍ ചെയ്യും. വിഐപി എത്തുന്ന ദിവസം മാത്രമേ പിന്നീട് ഉപയോഗിക്കൂ. ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയാണ് റാവത്തിനെയും സംഘത്തെയും വഹിച്ച് വെല്ലിങ്ടണിലേക്കു പറന്നത്.

 



മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല എന്നതാണ് വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള അലിഖിത നിയമം. മല, മോശം കാലാവസ്ഥ, ഇവയിലേതെങ്കിലുമൊന്നു മാത്രമാണെങ്കില്‍ ഹെലികോപ്റ്റര്‍ യാത്രയാകാം. പക്ഷേ, മൂന്നും ഒന്നിച്ചാല്‍ നിര്‍ബന്ധമായും കോപ്റ്റര്‍ ഒഴിവാക്കണമെന്നാണു നിയമം. ജനറല്‍ ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ട ദിവസം ഇവ മൂന്നുമുണ്ടായിരുന്നു. ചുറ്റും മലകള്‍, കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ്, അതിനിടയിലൂടെ പറക്കുന്ന കോപ്റ്റര്‍.

റാവത്തിനെയും സംഘത്തെയും റോഡ് മാര്‍ഗം വെല്ലിങ്ടണിലെത്തിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. സേനാ മേധാവികള്‍ യാത്ര ചെയ്യുമ്പോള്‍ റോഡ് മാര്‍ഗമുള്ള യാത്രാപദ്ധതിയും മുന്‍കൂട്ടി തയാറാക്കാറുണ്ട്. ഇതിന്റെ ഭാഗമായി റാവത്തിനും സംഘത്തിനുമുള്ള വാഹന വ്യൂഹവുമായാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണില്‍നിന്ന് സുലൂരിലെത്തിയത്. എന്നാല്‍ അവസാന നിമിഷം പദ്ധതി മാറ്റി, സംഘം കോപ്റ്ററില്‍ കയറിയത്. അതിനുള്ള കാരണം സേന വിശദമായി അന്വേഷിക്കും.



മോശം കാലാവസ്ഥയില്‍ കോപ്റ്റര്‍ പറത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പൈലറ്റിന്റേതു മാത്രമാണ്. സംയുക്ത സേനാ മേധാവിക്കു പോലും അതു മറികടക്കാന്‍ അവകാശമില്ല.

അതേസമയം ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. മൃതദേഹ പേടകങ്ങള്‍ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരില്‍ നിന്ന് ഇന്നലെ രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകള്‍ ആഷ്‌ന എന്നിവരുള്‍പ്പെടെയുള്ളവര്‍ കണ്ണീരണിഞ്ഞു നിന്നു. പേടകങ്ങള്‍ക്കു മേല്‍ റോസാദലങ്ങള്‍ കൊണ്ട് അവര്‍ പ്രണാമമര്‍പ്പിച്ചു.



13 മൃതദേഹ പേടകങ്ങളില്‍ 4 എണ്ണത്തില്‍ മാത്രമായിരുന്നു പേരുകള്‍. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍. ഇവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ. പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങള്‍ പേരുകളില്ലാതെ ത്രിവര്‍ണ പതാക പുതച്ചു കിടന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (9 minutes ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (13 minutes ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (16 minutes ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (24 minutes ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (34 minutes ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (41 minutes ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (2 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (2 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (3 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (3 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (7 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (7 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (7 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (7 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (9 hours ago)

Malayali Vartha Recommends