Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പ്രവര്‍ത്തനം എങ്ങനെ? സേനാമേധാവി ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ബ്ലാക്ക് ബോക്‌സില്‍ ഉണ്ടെന്ന് സൂചന; ഹെലികോപ്റ്ററിന്റെ ഓരോ ചലനങ്ങളും തിരിച്ചറിയാന്‍ ശേഷിയുള്ള ഓറഞ്ച് ബോക്‌സിലാണ് ഇനി പ്രതീക്ഷ

10 DECEMBER 2021 09:11 AM IST
മലയാളി വാര്‍ത്ത

ഓരോ വിമാന അപകടത്തിന്റേയും വലിയ തുമ്പാണ് ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ്. കൂനൂരില്‍ ഇന്ത്യയുടെ സംയുക്ത സേനാമേധാവി ഉള്‍പ്പടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിലും ഈ ബ്ലാക്ക് ബോക്‌സ് തുമ്പാകും.

ബ്ലാക്ക് ബോക്‌സ് എന്നാണ് പേരെങ്കിലും ഇതിന്റെ നിറം ഫഌറസെന്റ് ഓറഞ്ചാണ്. എന്തുകൊണ്ടാണ് ഓറഞ്ച് നിറമുള്ള ഉപകരണത്തെ ബ്ലാക്ക് ബോക്‌സ് എന്നു വിളിക്കുന്നതിനെപ്പറ്റി വ്യക്തമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. രണ്ടാം ലോകമഹായുദ്ധ സമയത്ത് പട്ടാളക്കാര്‍ അവരുടെ നാവിഗേഷന്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത് കറുത്ത പെട്ടിക്കുള്ളിലായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഈ പേരു വന്നതെന്നുമാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വിശദീകരണം.

 



വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്‌സ്. ഹെലികോപ്റ്ററോ വിമാനമോ അപകടത്തില്‍പെട്ടാല്‍ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്‌സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയില്‍ സമാനമായ അപകടങ്ങള്‍ തടയാനും ഇത് ഉപകരിക്കും.

കോക്ക്പിറ്റ് സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, അല്ലെങ്കില്‍ ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനവും ഇതില്‍ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തും. ഇതുവഴി പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങളും അത് തകരുന്നതിന് മുമ്പ് പൈലറ്റിന്റെയും കോപൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാന്‍ അപകടത്തെപ്പറ്റി അന്വേഷിക്കുന്നവരെ ബ്ലാക് ബോക്‌സ് സഹായിക്കുന്നു.

 



ഏകദേശം നാലര കിലോഗ്രാമാണ് ബ്ലാക് ബോക്‌സിന്റെ ഭാരം. നാല് പ്രധാന ഭാഗങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അപകടത്തില്‍ കേടുപാട് സംഭവിച്ചാല്‍ അത് പരിഹരിക്കാനും റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദങ്ങളുടെ പ്ലേബാക്ക് സുഗമമാക്കാനും രൂപകല്‍പ്പന ചെയ്ത ചേസ്സിസ്, ഒരു അണ്ടര്‍വാട്ടര്‍ ലൊക്കേറ്റര്‍ ബീക്കണ്‍, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ച 'ക്രാഷ് സര്‍വൈവബിള്‍ മെമ്മറി യൂണിറ്റ്' എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ, ഒരു നാണയത്തേക്കാള്‍ വലിപ്പം കുറഞ്ഞ റെക്കോര്‍ഡിങ് ചിപ്പുകള്‍ ക്രാഷ് സര്‍വൈവബിള്‍ മെമ്മറി യൂണിറ്റിന് ഉള്ളിലായി സ്ഥിതിചെയ്യുന്നു.

ബ്ലാക്ക് ബോക്‌സില്‍ രണ്ട് തരം ഫ്‌ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറാണ്. വിമാനത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വെര്‍ട്ടിക്കല്‍ ആക്‌സിലറേഷന്‍, ഇന്ധന ഉപയോഗത്തിന്റെ വിവരങ്ങള്‍ എന്നിവയാണ് ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ രേഖപ്പെടുത്തുന്നത്. ഏകദേശം 25 മണിക്കൂറോളം ഡാറ്റ റെക്കോര്‍ഡ് ചെയ്യാനുള്ള സംഭരണശേഷിയാണ് ഒരു ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറിനുള്ളത്.

രണ്ടാമത്തേത് കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ ആണ്. കോക്ക്പിറ്റിലെ പൈലറ്റുമാരുമായുള്ള സംഭാഷണങ്ങള്‍ അടക്കം ഓരോ ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണമാണ് കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍. എഞ്ചിന്റെ ശബ്ദം മുതല്‍ സ്വിച്ചുകളുടെ ശബ്ദംവരെ ഇതില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.

 



ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും താരതമ്യം ചെയ്ത് പരിശോധിക്കുമ്പോള്‍ തന്നെ വിമാനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളെല്ലാം ലഭ്യമാകും. അപകടത്തില്‍പ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends