കാറും വാനും തമ്മിലിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നടന്ന അപകടത്തില്‍ ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം... പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനുശേഷമാണ് ഇരുവരേയും പുറത്തെടുത്തത്

ആന്ധ്രാപ്രദേശ് കര്‍ണ്ണൂല്‍ സ്വദേശികളായ ആദിനാരായണന് (45), യാഗന്‍ ഈശ്വരപ്പ (43) എന്നിവരാണ് മരിച്ചത്. ദേശീയപാത 183ല്‍ കുട്ടിക്കാനത്തിന് സമീപം അമലഗിരിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കരടിക്കുഴി സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്.
ഇരുവാഹനങ്ങളിലും ഉണ്ടായിരുന്നവര്‍ റോഡില്‍ ഇറങ്ങി അപകടത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിന്നാലെയെത്തിയ ബസ് ട്രാവലില്‍ ഇടിച്ചുകയറി. അതോടെ ട്രാവലറിന് മുന്നില്‍ നിന്നിരുന്ന രണ്ടുപേര്‍ വാഹനത്തിനും റോഡരികിലെ തിട്ടിലിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്നാണ് അപകടം.
പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനുശേഷമാണ് ഇരുവരേയും പുറത്തെടുത്തത്.എതിരെവന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha