Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി: കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ വിജിലൻസ് പിടിയിൽ

15 DECEMBER 2021 10:57 PM IST
മലയാളി വാര്‍ത്ത

കോട്ടയം: കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസ് വിജിലൻസിന്റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

കമ്പനിയുടമയുടെ പക്കൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസിനെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാലായ്ക്കടുത്ത് പ്രവിത്താനത്ത് സ്ഥിതി ചെയ്യുന്ന ഒരു ടയർ റീത്രെഡ്ഡിംഗ് കമ്പനിയുടെ നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിനായി കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ സമർപ്പിച്ചിരുന്നു.

അപേക്ഷയിൽ എൻവയൺമെന്റൽ എഞ്ചിനീയർ ഹാരിസ് കാലതാമസം വരുത്തുകയായിരുന്നു. ഇതേ തുടർന്ന് കമ്പനി ഉടമയായ അപേക്ഷകനോട് ഹാരിസ് 25000/ രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. , കൈക്കൂലിതുക ബുധനാഴ്ച പകൽ 11 മണിക്ക് ഓഫിസിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് മുൻപും ഇതേ ഓഫിസിലെ തന്നെ മുൻ എൻവയൺമെന്റൽ എഞ്ചിനീയറായിരുന്ന ജോസ് മോൻ ടി കമ്പനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ ടി കമ്പനിയുടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നിരുന്നു.

 

കഴിഞ്ഞ രണ്ടു മാസം മുമ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നടത്തിയ അദാലത്തിൽ ടി കമ്പനിയുടമ ഹാജരാവുകയും പരാതി നേരിട്ട് നൽകിയിരുന്നു. അപേക്ഷ ന്യായമാണെന്ന് കണ്ടതിനാൽ ഇയാൾക്ക് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതുമാണ്. എന്നിട്ടും തന്റെ അപേക്ഷയിൽ നീക്കുപോക്കില്ലാത്തതിനാലാണ് വെള്ളിയാഴ്ച ഓഫിസിൽ എത്തിയത്.
തുടർന്ന് , തിങ്കളാഴ്ച കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിൽ ചെല്ലുകയും എഞ്ചിനീയർ ഹാരിസിനെ കണ്ട് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഇതിനിടെ 25,000/ രൂപാ കൈക്കൂലി വേണമെന്ന് ഹാരിസ് അപേക്ഷകനോട് പറഞ്ഞു.

ഇതേ തുടർന്ന് കമ്പനിയുടമ കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. എ. വിദ്യാധരന്റെ നേതൃത്വത്തിൽ കിഴക്കൻമേഖല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിശ്വനാഥൻ എ. കെ. ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, രതീന്ദ്രകുമാർ ആർ. എസ്., നിസാം എസ്. ആർ., എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഹാരിസിനെ പിടികൂടിയത്.

വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 25,000/ രൂപ പരാതിക്കാരനിൽ നിന്നും 15/12/2021 തീയ്യതി (ബുധൻ) 11 മണിയോട് കൂടി  ഓഫീസിൽ വച്ച് കൈപ്പറ്റവേ വിജിലൻസ് സംഘം പ്രതിയെ പിടികൂടി കൈക്കൂലി തുക കണ്ടെടുത്ത് അറസ്റ്റ് ചെയ്തു.  വിജിലൻസ് സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ റ്റി. കെ., രാഘവൻകുട്ടി റ്റി. എസ്. സന്തോഷ് കുമാർ കെ., പ്രസന്ന കുമാർ പി. എസ്., ഗോപകുമാർ പി., തോമസ് ജോസഫ്, അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, അരുൺ ചന്ദ്, സാബു വി. റ്റി., അനിൽകുമാർ കെ. എസ്., രാജീവ് എം. ആർ., പ്രസാദ് കെ. സി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് എ. പി. , രഞ്ജിനി കെ. പി.,  സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ വി. എസ്., സന്ദീപ്, ഷിജു,  അനിൽ കെ. സോമൻ, സുരേഷ് കെ. ആർ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (18 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (27 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (42 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends