മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ.രാകേഷിന്റെ ഭാര്യയെ നൈസായി ഒഴിവാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല ഗൗരവമായ ആലോചനയില്‍...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ.രാകേഷിന്റെ ഭാര്യയെ നൈസായി ഒഴിവാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല ഗൗരവമായി ആലോചിക്കുന്നു. വിവാദം തണുത്ത ശേഷം മറ്റേതെങ്കിലും തസ്തികയിലോ സര്‍വകലാശാലയിലോ പ്രിയയെ നിയമിക്കാനാണ് നീക്കം.
പ്രിയ വര്‍ഗീസ് ആള് പൊളിയാണ് എന്ന് കണ്ണൂരുകാര്‍ പറഞ്ഞു തുടങ്ങിയതോടെയാണ് പ്രിയയെ ഒഴിവാക്കാന്‍ സര്‍വകലാശാല ആലോചിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രി കൂടി ഭാഗമായതോടെയാണ് സര്‍വകലാശാല മറ്റൊരു രീതിയില്‍ ചിന്തിച്ചു തുടങ്ങിയത്. കണ്ണൂര്‍ വിസിയെ നിലനിര്‍ത്തുന്നത് രാകേഷിന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നു.
പ്രിയ വര്‍ഗ്ഗീസിനെ നിയമിക്കാനായി റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്‌കറിയയെയാണ്. അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ജോസഫ് സ്‌കറിയ കഴിഞ്ഞ 27 വര്‍ഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്‌കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. താന്‍ ഇതുവരെ പ്രിയ എന്ന് കേട്ടിട്ടുപോലുമില്ലെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
അക്കാദമിക രംഗത്ത് പ്രിയ വര്‍ഗ്ഗീസിന്റെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്‌കറിയ പറഞ്ഞത്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാള്‍ രാഷ്ട്രീയ പിടിപാട് സര്‍വകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്‌കറിയ പറയുന്നു.
പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിന്റെ ആനുകൂല്യം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാന്‍സിലര്‍ നല്‍കുന്നത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും വിവാദം ഭയന്നാണ്.
പ്രിയ വര്‍ഗീസിന് പകരം വി സി സ്ഥാനം എന്നതാണ് ഫോര്‍മുല. ഏതായാലും താനും പ്രിയയും ഒരുമിച്ചു പോകുമെന്ന് വി സി പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്ഡിപി അഥവാ ഫാക്കല്‍ട്ടി ഡെവലെപ്‌മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി അപേക്ഷയില്‍ ചേര്‍ത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും ആരും അറിയാതെ അധികാരം ഉപയോഗിച്ച് നേടാം എന്നാണ് പ്രിയ കരുതിയത്.
അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് ഇതുവരെ സര്‍വകലാശാല പറഞ്ഞിട്ടില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇന്റര്‍വ്യൂ നടന്ന അന്ന് തന്നെ വാര്‍ത്തയും വന്നിരുന്നു. ഈ വാര്‍ത്ത വിസി നിഷേധിച്ചിട്ടും ഇല്ല. ഇനി ഇന്റര്‍വ്യൂ നടത്തിയത് എത്ര തിടുക്കപ്പെട്ടായിരുന്നു എന്നുകൂടി അറിയണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബര്‍ 12. പിറ്റേന്ന് തന്നെ അപേക്ഷകരില്‍ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിന്റെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബര്‍ പതിനെട്ടിന് ഇന്റര്‍വ്യൂ നടത്തി. ശരവേഗത്തില്‍ നടപടി ക്രമം പൂര്‍ത്തിയാക്കി പ്രിയ വര്‍ഗ്ഗീസിന് അഭിമുഖത്തില്‍ ഒന്നാം റാങ്കും നല്‍കി.
പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്‌സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസി പറയുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് ഈ നിയമ ഉപദേശം നല്‍കേണ്ട ആള്‍. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം.
പ്രിയ വര്‍ഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലിയാണ് ലഭിക്കേണ്ടിയിരുന്നത്. അത് തട്ടി പോയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ എല്ലാവരും വിഷമത്തിലാണ്. അതിനിടെ പ്രിയയെ കൊണ്ട് ഹൈക്കോടതിയില്‍ റിട്ട് നല്‍കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. എങ്ങനെയെങ്കിലും സഖാവിനെ ജോലിയില്‍ കയറ്റണമെന്ന ചിന്ത മാത്രമാണ് സഖാക്കള്‍ക്കുള്ളത്.
"
https://www.facebook.com/Malayalivartha