Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

1000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലിൽ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു.... അപ്പൊൾ തന്നെ റെസീഫ്റ്റ് വാങ്ങണം എന്നും ഇതൊരു ചൂഷണം ആണെന്നും മനസ്സ് പറഞ്ഞിരുന്നു.... 25 കുട്ടികൾ മിനിമം ഉണ്ടായിരുന്നു... ഉച്ചവരെ അവർ പോക്കറ്റിൽ ആക്കിയത് 25000 രൂപ...അങ്ങനെ എത്ര ദിവസം???? ലേണിങ് ഡിസബിളിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്റെ പേരിൽ സർക്കാർ ആശുപത്രിനടക്കുന്ന പകൽ കൊള്ള; വൈറലായി കുറിപ്പ്

16 DECEMBER 2021 10:30 AM IST
മലയാളി വാര്‍ത്ത

ലേണിങ് ഡിസബിളിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്റെ പേരിൽ സർക്കാർ ആശുപത്രിനടക്കുന്ന പകൽ കൊള്ളയെക്കുറിച്ച് കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിൻസി അനിൽ എന്ന യുവതി. ഹൈപ്പർ ആക്റ്റീവ് ആയ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ആശുപത്രിയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെയും ചൂഷണത്തിന്റെയും അനുഭവമാണ് സിൻസി ഫേസ്ബുക്കിൽ പങ്കുവച്ചത്. 

അതോടൊപ്പം തന്നെ ആരോഗ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽപെടുത്തിയ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങിയ സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

സിൻസി അനിൽ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

ഒരു പകൽ കൊള്ളയെ കുറിച്ചാണ് ഈ പോസ്റ്റ്... ഈ ചൂഷണം അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല....

ഇന്നലെ മോനെയും കൊണ്ട് tripunithura താലൂക്ക് ഹോസ്പിറ്റലിൽ learning disability certificate ന്റെ ആവശ്യത്തിനായി IQ test നടത്താൻ പോയി... 9 മണിക്ക് എത്താൻ പറഞ്ഞു.. ഞങ്ങൾ കൃത്യസമയത്തു എത്തുകയും ചെയ്തു...

ഒരു ഹാളിൽ കുറെയധികം കുട്ടികളും രക്ഷിതാക്കളും ഇരിക്കുന്നു... ഫാനുകൾ ഇട്ടിട്ടുണ്ട്... രാവിലെ തന്നെ ചൂട് കാറ്റ് ആണ് ഹാൾ നിറയെ...

മുകളിലത്തെ നിലയിൽ ഷീറ്റ്കൊണ്ട് മേഞ്ഞ ഒരു ഹാൾ ആയിരുന്നു അത്...അവിടെ ചുട്ടു പഴുത്താണ് എല്ലാവരും ഇരുന്നത്....

ഒന്നര മണിക്കൂർ ചൂട് കൊണ്ട് സഹിക്കാൻ ആകാതെ പിള്ളേര് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി...

എന്റെ കുഞ്ഞ് മകൾ ഛർദ്ദിക്കാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് പുറത്തേക്കു പോയി...

അപ്പോഴും അസ്സസ്മെന്റ് എടുക്കുന്ന മാഡം വന്നിട്ടില്ല...

അവിടെ 6 Ac യോളം ഉണ്ടായിരുന്നു... അത് ഓൺ ചെയ്യുന്നുമില്ല...

നോക്കിയിരുന്നു മാഡം എത്തി...

അപ്പോൾ തന്നെ എസി ഓൺ ചെയ്തു...

ഹൈപ്പർ ആക്റ്റീവ് ആയ കുഞ്ഞുങ്ങളെ കൊണ്ട് മാതാപിതാക്കൾ കഷ്ടപെടുന്നുണ്ടായിരുന്നു...

എന്റെ മകളെ കൊണ്ട് ഞാനും....

1000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലിൽ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു....

അപ്പൊൾ തന്നെ റെസീഫ്റ്റ് വാങ്ങണം എന്നും ഇതൊരു ചൂഷണം ആണെന്നും മനസ്സ് പറഞ്ഞിരുന്നു....

25 കുട്ടികൾ മിനിമം ഉണ്ടായിരുന്നു... ഉച്ചവരെ അവർ പോക്കറ്റിൽ ആക്കിയത് 25000 രൂപ...അങ്ങനെ എത്ര ദിവസം????

Receipt ഇല്ലാതെ ആരാണ് ഈ തുക നിശ്ചയിക്കുന്നത്????

ഈ പകൽ കൊള്ള... അതും ഏറ്റവും പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുട്ടികളോട് കാണിക്കുന്ന നെറികേട് ആരോഗ്യവകുപ്പൊ സർക്കാരോ അറിയുന്നുണ്ടോ????

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു...

പക്ഷെ എന്റെ മോള് വല്ലാതെ കരയാൻ തുടങ്ങിയപ്പോൾ എങ്ങനെ എങ്കിലും പോന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ...

അവിടെ ഉണ്ടായിരുന്ന മറ്റൊരു അമ്മയുടെ post താഴെ ചേർക്കുന്നു...

ഇന്ന് മോളെയും കൊണ്ട് disability certificate ആവശ്യത്തിനായി IQ test ചെയ്യാൻ ഒരു സർക്കാർ ആശുപത്രിയിൽ പോയിരുന്നു. 9 മണിക്ക് ഹാജരാകാനാണ് പറഞ്ഞത്.

ഞങ്ങൾ ചെല്ലുമ്പോൾ ഒരു മുറി നിറയെ രക്ഷിതാക്കളും differently abled കുട്ടികളും. ഒരു കുട്ടിക്ക് നേരെ ഇരിക്കാൻ പോലും പറ്റുനില്ലയിരുന്ന്. ആ മോനെയും കൊണ്ട് അമ്മയും അച്ഛനും ബുദ്ധിമുട്ടുന്നത് ഒരു നൊമ്പര കാഴ്ച്ചയായിരുന്നു.

10 മണി ആയപ്പോഴേക്കും പല കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. IQ test ചെയ്യേണ്ട ഉദ്യോഗസ്ഥ ബസ്സ് കിട്ടാത്തത് കൊണ്ട് എത്തിയത് 10.30 ന്.

ടെസ്റ്റിംഗ് ആരംഭിച്ചു. മോളുടെ നമ്പർ എഴായിരുന്നു. അവളെ 12.15pm വിളിച്ചു. ഒരു കുട്ടിക്ക് ശരാശരി 15mt സമയം . 1230 ടെസ്റ്റ് കഴിഞ്ഞു. ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ 1000 രൂപ നൽകാൻ പറഞ്ഞു. പൈസ എടുത്തില്ല എന്നുള്ളത് കൊണ്ട് GPAy ചെയ്തു. രസീത് തന്നില്ല.

ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് അത് അവരുടെ പേഴ്സണൽ number ആയിരുന്നു.

എൻ്റെ കുറച്ചു സംശയങ്ങൾ. അറിയാവുന്നവർ ഉത്തരം നൽകി സഹായിക്കുക

1. രസീത് ഇല്ലാതെ സർക്കാർ ആശുപത്രിയിൽ പുറത്ത് നിന്ന് വന്ന് ഒരാൾക്ക് ടെസ്റ്റ് നടത്തിയതിൻ്റെ പൈസ വാങ്ങാൻ സാധിക്കുമോ ?

2. പ്രൈവറ്റ് സ്ഥാപനങ്ങളിൽ പോലും IQ test ന് ആയിരം രൂപ ( 1-11/2 മണിക്കൂർ പരിശോധനക്ക്) മാത്രം വാങ്ങുമ്പോൾ , സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റ് ഒരു പ്രഹസനമായി നടത്തി 1000 രൂപ വാങ്ങുന്നതിൻ്റെ യുക്തി എന്താണ് ?

 

3. അവിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളും ഉണ്ടായിരുന്നു. അവരിൽ നിന്നും ഉദ്യോഗസ്ഥ 1000 രൂപ തന്നെ വാങ്ങി. ഇതിനെ ചൂഷണം എന്നല്ലാതെ എന്താണ് വിളിക്കാൻ പറ്റുക ?

4. ഏകദേശം 20 കുട്ടികൾ IQ test nu വന്നു. 20000 രൂപ 5 മണിക്കൂർ സേവനത്തിന്. ഇത് നമ്മടെ നാട്ടിലെ നടക്കൂ. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പുറത്ത് നിന്ന് IQ test ചെയ്യാൻ മാത്രമായി അവരെ വരുത്തിച്ചു എന്നതാണ്. അങ്ങനെയാണെങ്കിൽ കൂടി സർക്കാർ ആശുപത്രിയിൽ വെച്ച് നടത്തുമ്പോൾ, പാവപ്പെട്ട രോഗികൾ ആകുമ്പോൾ ഫീസ് ന്യായമായ രീതിയിൽ നിജപെടുത്തണ്ടെ ? അവർക്ക് തോന്നുന്നത് വാങ്ങാൻ പറ്റുമോ ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (19 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (34 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (43 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (54 minutes ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends