Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം' അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്; ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേ? തുറന്നടിച്ച് ശ്രീജിത്ത് പണിക്കർ

16 DECEMBER 2021 11:41 AM IST
മലയാളി വാര്‍ത്ത


ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം' അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്; ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേ? തുറന്നടിച്ച് ശ്രീജിത്ത് പണിക്കർ

ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം. അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്. ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേയെന്ന് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം. അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്. ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേ?

അതിനർത്ഥം ന്യൂട്രൽ ആക്കപ്പെട്ടത് പെൺവേഷമാണ് എന്നതാണ്. പരസ്യമായി മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും അവർ പറയാതെ പറഞ്ഞത് അതുമാത്രമാണ്.സ്വന്തം ജൻഡർ ഏതെന്ന് അഭിമാനത്തോടെ പറയാൻ എന്തുകൊണ്ട് കുട്ടികളെ നാം പ്രാപ്തരാക്കുന്നില്ല? ഏതെങ്കിലും ഒരു ജൻഡർ കൂടുതൽ മികച്ചതോ കൂടുതൽ മോശമോ ആണോ? ലിംഗപരമായ വ്യത്യാസം തിരിച്ചറിയപ്പെടുന്ന പ്രായമാണ് സ്കൂൾ കാലഘട്ടം.

തന്റെയും സഹപാഠികളുടെയും ജൻഡർ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന പാഠമാണ് കുട്ടികൾ പഠിക്കേണ്ടത്. അല്ലാതെ സ്ത്രീത്വം മോശമെന്നോ അത് പ്രദർശിപ്പിക്കാവുന്നതല്ലെന്നോ ആണിനെപ്പോലെ വേഷം ധരിച്ചാലേ ജൻഡർ ന്യൂട്രാലിറ്റി കൈവരൂവെന്നോ ചിന്തിക്കുന്നതാണ് തെറ്റ്. ചെറുതെങ്കിലും ഒരു വിഭാഗം കുട്ടികൾ ഈ പ്രായത്തിലാണ് തങ്ങളിലെ ലിംഗവ്യത്യാസം പോലും തിരിച്ചറിയുന്നത്.

ആണിന്റെ ശരീരത്തിൽ പെണ്ണായും തിരിച്ചും കഴിയുന്നവർ. അവർ സ്വയം പറയുന്ന ഐഡന്റിറ്റിയിൽ അവരെക്കൂടി തുല്യരായി ഉൾക്കൊള്ളാനാണ് മറ്റുള്ളവർ പഠിക്കേണ്ടത്. ജൻഡർ ന്യൂട്രൽ വേഷം ധരിച്ച ഒരു പെൺകുട്ടി മറ്റ് ഏതെല്ലാം മാർഗത്തിലൂടെ അവളുടെ ജെൻഡർ പ്രകടിപ്പിക്കും. മുടിക്കെട്ട്, ആഭരണങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി എന്തെല്ലാം അവളുടെ ജൻഡർ വെളിവാക്കുന്നു?

പിന്നെ വസ്ത്രത്തിൽ മാത്രം ന്യൂട്രാലിറ്റി കാണിച്ചിട്ട് എന്താണ് നേടുന്നത്? അതു തന്നെയല്ല, പ്ലസ് ടു വരെ മതിയോ ഇത്തരം ജൻഡർ ന്യൂട്രാലിറ്റി? ജൻഡർ ന്യൂട്രാലിറ്റി എന്നത് സ്കൂൾ കുട്ടികൾക്ക് മാത്രമുള്ള കാര്യമല്ല. എല്ലാവരും ശീലിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ബാലുശ്ശേരി സ്കൂളിലെ ടീച്ചർമാർ ജൻഡർ ന്യൂട്രൽ വസ്ത്രം ധരിക്കാത്തത്?

പ്ലസ് ടു കഴിഞ്ഞാൽ നിങ്ങൾക്ക് ജൻഡർ ന്യൂട്രൽ അല്ലാത്ത വസ്ത്രമാവാം എന്നതാണോ സന്ദേശം? എന്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയും ഈ വേഷം ശീലിക്കുന്നില്ല? ജൻഡർ ന്യൂട്രാലിറ്റി കേവലം ഒരു ഹയർ സെക്കന്ററി പഠനവിഷയം അല്ലല്ലോ.

അവനവന്റെ ലിംഗബോധവും അഭിരുചിയും പ്രകാരം ഇഷ്ടവസ്ത്രം തിരഞ്ഞെടുക്കാനാണ് കുട്ടികൾക്ക് അവസരം നൽകേണ്ടത്. യൂണിഫോമിലെ ടോപ്പിന്റെയും ബോട്ടത്തിന്റെയും നിറങ്ങളും പാറ്റേണുകളും കുട്ടികൾക്ക് കൊടുക്കൂ. അത് പ്രകാരമുള്ള ഇഷ്ടവസ്ത്രങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കട്ടെ. പെൺകുട്ടികൾ താല്പര്യപ്രകാരം ഷർട്ടോ, പാന്റ്സോ, ചുരിദാറോ, ഷോർട്സോ എന്തു വേണമെങ്കിലും ധരിക്കട്ടെ. വിവിധ ദിവസങ്ങളിൽ താല്പര്യമനുസരിച്ച് മാറിമാറി ധരിക്കട്ടെ.

മറ്റു വസ്ത്രങ്ങളേക്കാൾ പാന്റ്സിന് സൗകര്യവും സുഖവും കൂടുതലാണ് എന്നാണ് ന്യായമെങ്കിൽ ആ വസ്ത്രത്തെ വിളിക്കേണ്ടത് കൺവീനിയൻസ് വെയർ എന്നാണ്, ജെൻഡർ ന്യൂട്രൽ വെയർ എന്നല്ല. രണ്ടും രണ്ടാണ്. ഷോർട്സിനോ മുണ്ടിനോ ഇതിലും സൗകര്യം കൂടിയേക്കും. എന്നുകരുതി അതും കൺവീനിയൻസ് വെയർ മാത്രമാണ് ആകുന്നത്. മുൻധാരണകളില്ലാതെ മാന്യമായ ഏത് വസ്ത്രവും ധരിക്കാൻ അനുവദിക്കുമ്പോൾ മാത്രം അത് ജെൻഡർ ന്യൂട്രാലിറ്റിയാകും.

ബാലുശ്ശേരി സ്കൂളിന്റെ പേര് ഇപ്പോഴും ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് സ്കൂൾ എന്നാണ്. പേരിൽ പോലും ലിംഗപരമായ വ്യത്യാസം സൂക്ഷിക്കുന്ന, ഏതാനും ബാച്ചുകളിലൊഴികെ ഒരു ലിംഗത്തിലുള്ള ആൾക്കാർക്ക് മാത്രം വിദ്യാഭ്യാസം നൽകുന്ന ഇതുപോലുള്ള സ്കൂളുകളാണ് ആദ്യം മാറേണ്ടത്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് പോലെ പെൺകുട്ടികൾക്ക് മാത്രമായ സ്കൂളുകളും ലൊയോള പോലെ ആൺകുട്ടികൾക്കു മാത്രമായ സ്കൂളുകളും നൽകുന്ന സന്ദേശം എന്താണ്?

ഇവിടെ ഒരു ലിംഗത്തിനു മാത്രമേ പ്രവേശനമുള്ളൂ എന്നാണ്. അതിനർത്ഥം വിവേചനം ഉണ്ടെന്നാണ്. അവിടെയാണ് ജൻഡർ ന്യൂട്രാലിറ്റി ആരംഭിക്കേണ്ടത്. കുട്ടികളെ അധ്യാപകർ ജഡ്ജ് ചെയ്യാതിരിക്കുക. അവർക്ക് ഇഷ്ടമുള്ള സീറ്റുകളിൽ ഇരുന്ന് പഠിക്കാൻ അനുവദിക്കുക. വ്യത്യസ്ത ലിംഗക്കാർ തമ്മിൽ സംസാരിക്കുന്നതിനെ തടയുന്ന രീതി അവസാനിപ്പിക്കുക. ഒരു ലിംഗത്തിനും അർഹമായതിൽ കൂടുതൽ പരിഗണന നൽകാതിരിക്കുക. അതാണ് ജെൻഡർ ന്യൂട്രാലിറ്റി.

മുൻപ് പറഞ്ഞതുപോലെ സ്വന്തം ശരീരത്തിൽ കാണുന്നതല്ല തന്റെ ലൈംഗികതയെന്ന് തിരിച്ചറിഞ്ഞ് മാനസിക പ്രയാസം അനുഭവിക്കാൻ വിടാതെ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള ലിംഗത്തിനു ചേരുന്നതെന്ന് തോന്നുന്ന വസ്ത്രം ധരിച്ച് സ്കൂളിൽ വരാൻ അവരെ അനുവദിക്കുക. അവരെ റാഗ് ചെയ്യാനോ ബുള്ളി ചെയ്യാനോ മറ്റുള്ളവരെ അനുവദിക്കാതെ ഒപ്പം കൂട്ടാൻ പ്രേരിപ്പിക്കുക. പെൺകുട്ടിയുടെ വേഷം ധരിച്ച് ശാരീരികമായി പെണ്ണല്ലാത്ത ഒരു കുട്ടിക്ക് ധൈര്യമായി സ്കൂളിൽ

വരാനുള്ള സാഹചര്യമൊരുക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്നിട്ടു പറയുക, ഞങ്ങൾ ജെൻഡർ ന്യൂട്രാലിറ്റി കൈവരിച്ചെന്ന്. വസ്ത്രത്തിൽ മാത്രം കുട്ടികൾ ഒരുപോലെ ഇരുന്നാൽ ജൻഡർ ന്യൂട്രാലിറ്റി വരില്ല. അത് എല്ലാവർക്കും ഇടാവുന്ന യൂണിസെക്സ് ചെരുപ്പോ എല്ലാവർക്കും കെട്ടാവുന്ന യൂണിസെക്സ് വാച്ചോ പോലെയേ ഉള്ളെന്നും മനസ്സിലാക്കുക. ലിംഗവിവേചനമില്ലാതെ എല്ലാ സ്കൂളുകളും എല്ലാവർക്കുമായി തുറന്നുകൊടുക്കൂ. കുട്ടികളെ സ്വതന്ത്രരായി വിടൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (10 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (27 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (42 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (51 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (1 hour ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends