കണ്ണൂരില്‍ യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍.... വീട്ടുമുറ്റത്താണ് യുവതി പൊള്ളലേറ്റ നിലയില്‍ കിടന്നത്, പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

കണ്ണൂരില്‍ യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍.... വീട്ടുമുറ്റത്താണ് യുവതി പൊള്ളലേറ്റ നിലയില്‍ കിടന്നത്. പേരാവൂര്‍ കുഞ്ഞിം വീട്ടില്‍ നിഷ(24)ആണ് മരിച്ചത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
തൊണ്ടിയില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെ (24)യാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. മകന്‍: ദേവാംഗ് (ഒന്നര വയസ്.)ആറളം പുനരധിവാസ മേഖലയിലെ നാരായണന്റെയും സുജാതയുടെയും മകളാണ് നിഷ. സഹോദരങ്ങള്‍:ധന്യ,ധനുഷ..സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha