പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നത് ഞാൻ കണ്ടത് തൊഴിലുറപ്പ് സ്ത്രീകളിലാണ്; കടം വാങ്ങിയ ഷർട്ടുകളാണ് പലതും; പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്; കൺവീനിയൻസ് ഒരവകാശമാണ്, അത് ജൻഡർ ന്യൂട്രലായേ മതിയാകൂ; മൂത്രസൂത്രവാദവുമായി ആരും വരേണ്ടതില്ല; അതിന് ആണുങ്ങൾക്ക് പാവാടയാണ് ബെസ്റ്റ്; തുറന്നടിച്ച് ഡോ. അരുൺകുമാർ

പത്താം നൂറ്റാണ്ടിനടുപ്പിച്ച് ഇന്നത്തെ പടിഞ്ഞാറൻ ചൈനയിലെ സിൻകിയാംഗ് പ്രദേശത്തെവിടെയോ ആണ് രണ്ടു കാലുകളെയും വെവ്വേറെ മറച്ചു പിടിക്കുന്ന കമ്പിളി ട്രൌസർ തുന്നി തുടങ്ങിയത്. കുതിരപ്പുറത്ത് പോകുന്ന ആൺകച്ചവടക്കാർക്ക് അരയ്ക്ക് താഴെ കാലുകളുടെ സ്വതന്ത്ര ചലനം ഉറപ്പാക്കുന്ന വസ്ത്രം എന്ന രീതിയിലാണ് ഇവ സ്വീകരിക്കപ്പെടുന്നതും.
മൊബിലിറ്റി ഒരു പട്രിയാർക്കൽ നിർമ്മിതിയായതിനാൽ സ്ത്രീകൾ അവയുടെ ഉപയോക്താക്കളായില്ലെന്ന് ഡോ. അരുൺകുമാർ. പത്താം നൂറ്റാണ്ടിനടുപ്പിച്ച് ഇന്നത്തെ പടിഞ്ഞാറൻ ചൈനയിലെ സിൻകിയാംഗ് പ്രദേശത്തെവിടെയോ ആണ് രണ്ടു കാലുകളെയും വെവ്വേറെ മറച്ചു പിടിക്കുന്ന കമ്പിളി ട്രൌസർ തുന്നി തുടങ്ങിയത്. കുതിരപ്പുറത്ത് പോകുന്ന ആൺകച്ചവടക്കാർക്ക് അരയ്ക്ക് താഴെ കാലുകളുടെ സ്വതന്ത്ര ചലനം ഉറപ്പാക്കുന്ന വസ്ത്രം എന്ന രീതിയിലാണ് ഇവ സ്വീകരിക്കപ്പെടുന്നതും.
മൊബിലിറ്റി ഒരു പട്രിയാർക്കൽ നിർമ്മിതിയായതിനാൽ സ്ത്രീകൾ അവയുടെ ഉപയോക്താക്കളായില്ല. കൺവീനിയൻസ് ഒരു പ്രിവില്ലേജായതുകൊണ്ടാണ് പുരുഷസമൂഹം അത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. തൻ്റെ കൺവീനിയൻസ് ഇപ്പോഴും പാടിയാർക്കിയാൽ നിർവ്വചിക്കപ്പെടുന്നതുകൊണ്ടാണ് ഇതാൺ വസ്ത്രമല്ലേ എന്ന സംശയം ജനിക്കുന്നത്.
ഉപയോഗിച്ചും പ്രയോഗിച്ചുമാണ് ആചാരമാകുന്നത്. നീലയും പിങ്കും പോലെ, തോക്കും ചക്കും പോലെ, മുടിയും താടിയും പോലെ, മസിലും കൊലുസും പോലെ, പാൻറും പാവാടയും പോലെ.പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നത് ഞാൻ കണ്ടത് തൊഴിലുറപ്പ് സ്ത്രീകളിലാണ്. കടം വാങ്ങിയ ഷർട്ടുകളാണ് പലതും, പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്. കൺവീനിയൻസ് ഒരവകാശമാണ്. അത് ജൻഡർ ന്യൂട്രലായേ മതിയാകൂ.
ഒടുവിൽ: അടിച്ചേൽപ്പിക്കുന്നേ പുരോഗമനം എന്ന നിലവിളിക്കുന്നത് ഇഞ്ചക്ഷൻ ഭയക്കുന്ന രോഗിയെപ്പോലെയാണ്. പർദ്ദയോ, ബുർഖയോ, കൊന്തയോ, ശിരോവസ്ത്ര മോ , സെറ്റു മുണ്ടുമോ എന്ന ചോയിസല്ല കൺവീനിയൻ്റ് ചോയിസ്. മൂത്രസൂത്രവാദവുമായി ആരും വരേണ്ടതില്ല. അതിന് ആണുങ്ങൾക്ക് പാവാടയാണ് ബെസ്റ്റ്.
https://www.facebook.com/Malayalivartha