പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി പി എം രംഗത്തുവന്നതോടെ ജയിച്ചത് നരേന്ദ്ര മോദി....21 ല്‍ കെട്ടിയാല്‍ ലൈംഗിക താല്‍പര്യം താമസിക്കുമോ? വിചിത്ര വാദങ്ങളിങ്ങനെ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി പി എം രംഗത്തുവന്നതോടെ ജയിച്ചത് നരേന്ദ്ര മോദി. പുതിയ നയം ആരൊക്കെ എതിര്‍ക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിയത്. ആദ്യം മുസ്ലീം സംഘടനകള്‍ രംഗത്തെത്തി.തൊട്ടു പിന്നാലെ എത്തിയ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടി സി പി എം ആണ്.
രാജ്യത്താകമാനമുള്ള പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. പെണ്‍കുട്ടികളെ 18 വയസില്‍ കെട്ടിച്ചില്ലെങ്കില്‍ അവര്‍ക്ക് ലൈംഗികാസ്വാദനം കുറയുമെന്നായിരുന്നു സി പി എമ്മിന്റെ കണ്ടെത്തല്‍.ഇതേ വാദം തന്നെയാണ് മുസ്ലീം സംഘടനകളും മുന്നോട്ടുവയ്ക്കുന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പുമായി സി.പി.എം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷനാണ് രംഗത്തെത്തിയത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാല്‍ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമുണ്ടാക്കുമെന്നും സി പി എം പറയുന്നു. രാജ്യത്താകമാനമുള്ള പെണ്‍കുട്ടികളെ അപമാനിച്ച നടപടിയാണ് ഇത്.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തില്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധവളെയും പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമിക മതമൗലിക വാദികളുടെ നിലപാടുകളെ പൂര്‍ണമായി പിന്തുണച്ചാണ് സിപിഎം വനിത സംഘടന രംഗത്തെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് സംഘടന ശക്തമായി വിയോജിക്കുന്നുവെന്നാണ് നിലപാട്.
പഠനങ്ങളും നമ്മുടെ പൂര്‍വ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങള്‍ പോലും പലതരത്തില്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. ഇവ പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയായി ചിത്രീകരിക്കപ്പെടുകയും തുടര്‍ന്ന് ബന്ധങ്ങള്‍ തകരുകയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആണ്‍കുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിര്‍ണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.
ലിംഗസമത്വം കൊണ്ടുവരാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ എല്ലാ വ്യക്തികള്‍ക്കും വോട്ടവകാ ശം ഏര്‍പ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് സംഘടന മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ആണ്‍കുട്ടിയെ വിവിധ ക്രിമിനല്‍ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതില്‍ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.
വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികള്‍ക്ക് മതിയായ വിഭവങ്ങള്‍ അനുവദിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ്. മുന്‍പ് സൂചിപ്പിച്ചതുപോലെ, ജനനം മുതല്‍ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കില്‍, 21-ാം വയസ്സില്‍ വിവാഹിതരാകുകയും അതിനുശേഷം കുട്ടികള്‍ ഉണ്ടാകുന്നതും വഴി മാതൃ -ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപെടുത്താന്‍ കഴിയില്ല.
സി പി എമ്മിന്റെ തനിനിറത്തെ കുറിച്ച് വ്യാപകമായ പ്രചാരണം നല്‍കാന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. സി പി എം തന്നെയാണ് ഇതിനുള്ള അവസരം ബിജെപിക്ക് നല്‍കിയിരിക്കുന്നത്. സി പി എം ഒരു മുസ്ലീം പ്രീണന സംഘടനയാണെന്ന് വരുത്തി തീര്‍ക്കാനാണ് ബി ജെ പിയുടെ ശ്രമം.
https://www.facebook.com/Malayalivartha

























