Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ! പൊലീസ് കേസെടുത്തു, സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങി

18 DECEMBER 2021 11:25 AM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തി. പിന്നാലെ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്തു. യുവതിയുടെ ബന്ധുക്കൾ എത്തുന്നതിനു മുൻപ് കുഞ്ഞിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതും വലിയ വിവാദമായി. സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങിയിരുന്നു. ഒടുവിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൊട്ടിയം പൊലീസ് കേസെടുക്കുകയാണ് ചെയ്തത്.

കൊല്ലം ആയിരംതെങ്ങ് പടിഞ്ഞാറെ മണ്ണേൽ വിനോദിന്റെ ഭാര്യ ചാന്ദന വിനോദ് (ചിക്കു–27) ആണു മരിച്ചത്. കഴിഞ്ഞ 15ന് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദന ഇന്നലെ പുലർച്ചെ 1.29ന് ആണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 3 മണിയോടെ ചാന്ദനയെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് എത്തിയപ്പോഴാണ് അമിത രക്ത സ്രാവം ഉണ്ടായ വിവരം ബന്ധുക്കൾ അറിഞ്ഞത്. ജൂനിയർ ഡോക്ടർമാരാണ് യുവതിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. ആംബുലൻസ് എത്തി ഒന്നര മണിക്കൂറോളം കഴിഞ്ഞ് ഒരു ഡോക്ടർ ഉൾപ്പെടെയുള്ള സംഘം ചാന്ദനയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 6 മണിയോടെ മരിക്കുകയായിരുന്നു.

അതേസമയം യുവതി മരിച്ച വിവരം അറിഞ്ഞതോടെ വിക്ടോറിയ ആശുപത്രി അധികൃതർ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുകയുണ്ടായി. 10 മണിക്കു ബന്ധുക്കളെത്തി കുഞ്ഞിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല്ലം ഡീസന്റ് മുക്ക് തൊടിയിൽ ചന്ദ്രബാബു മിനി ദമ്പതികളുടെ മകളാണ് ചാന്ദന. ഭർത്താവ് വിനോദ് ദുബായിൽ ജോലി ചെയ്തുവരികയാണ്. മൂന്നു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഇത് ആദ്യ പ്രസവമാണ്. ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ വ്യക്തമാക്കി.

അതോടൊപ്പം തന്നെ വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അത്യാസന്ന നിലയിലായ ചാന്ദന എന്ന യുവതി മരിച്ച സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘമാണു ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുക. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കു മുൻപ് റിപ്പോർട്ടു ഡയറക്ടർക്കും ജില്ലാ പഞ്ചായത്തിനും സമർപ്പിക്കണമെന്നാണു നിർദേശം നൽകിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends