ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ; ഹേ നേതാക്കളെ നിങ്ങൾ ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട്, മരുമക്കളോട്, അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട് ചോദിക്ക് അവർ ഒറക്കെ പറയും, ഞങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണ്; ആഞ്ഞടിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് നിരവധിപ്പേർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി വന്നിരിക്കുകയാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനെ എതിർത്ത സിപിഎം, സിപിഐ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് അദ്ദേഹം.
വിഷയത്തിൽ മുസ്ലീം ലീഗിന്റെ എതിർപ്പ് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം സിപിഎം സിപിഐ നിലപാടുകൾ വളരെ പരിതാപകരമായിപ്പോയി എന്നാണ് പറഞ്ഞിരിക്കുന്നത് . അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിവാഹ പ്രായം 21 വയസ്സാക്കുന്നതിനെതിരെ നാട്ടിലാകെ വലിയ കോലഹമാണ്..
ഇവരിൽ പലരും കാര്യത്തിന്റെ സദുദ്ദേശം മനസ്സിലാക്കിയിട്ടില്ല ഈ നിയമത്തിന് ആധുനികകാലം മുന്നോട്ട് വെക്കുന്ന അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ 4. എണ്ണമാണ്
1. ലിംഗ സമത്വം
2. പെൺകുട്ടികളുടെ വിദ്യാഭ്യാസ – ജോലി സാധ്യതകൾ (സ്വന്തം കാലിൽ നിന്നതിന് ശേഷം വിവാഹം)
3. മാതൃ – ശിശു മരണം കുറക്കും
4 ജനസംഖ്യാ നിയന്ത്രണം തന്നെയാണ്. നിയമത്തിന്റെ മർമ്മം ഈ നിയമത്തിനെതിരെ മുസ്ലിം ലീഗ്, IUML വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷെ അവരെ ബോധ്യപ്പെടുത്താനാവും എന്നാണ് പ്രതീക്ഷ.
പക്ഷെ CPM , CPI നിലപാടുകൾ വളരെ പരിതാപകരമായിപ്പോയി. ഇവരെ പുരോഗമനവാദികൾ എന്ന് എങ്ങിനെ വിളിക്കാനാവും. കാലിനടിയിലെ മണ്ണ് പണ്ട് ബംഗാളിൽ നിലനിർത്താൻ നുഴഞ്ഞ് കയറിവന്ന ബംഗ്ലാദേശികളെ അനുകൂലിച്ചു. ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ.
ഹേ നേതാക്കളെ നിങ്ങൾ ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട് , മരുമക്കളോട് , അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട് ചോദിക്ക് അവർ ഒറക്കെ പറയും, ഞങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണ്. കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത രാഷ്‌ട്രീയ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ പ്രശ്‌നം.
https://www.facebook.com/Malayalivartha