ഇപ്പോൾ ചിന്തിക്കുന്നില്ല; ഇനി ചിലപ്പോൾ നാളെ മാറിയേക്കാം; വീണ്ടും ഞങ്ങൾ ഒന്നിക്കും; മഞ്ജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആ ധന്യ മുഹൂർത്തത്തിനായി ആകാംഷയോടെ ആരാധകർ

നടി മഞ്ജു വാര്യരുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ താല്പര്യമാണ്. വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മഞ്ജു സിനിമയിൽ നടത്തിയത്. ചതുർ മുഖം, ലളിതം സുന്ദരം സിനിമകൾ നിർമിച്ച് കൊണ്ട് നിർമാണത്തിലേക്കും മഞ്ജു കടന്നിരുന്നു . എന്നാൽ ഇനി ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക് എത്തുക എന്ന ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി വൈറലായിരിക്കുകയാണ്.
'സംവിധാനത്തേക്ക കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഇനി ചിലപ്പോൾ നാളെ മാറിയേക്കാമെന്നാണ് താരം പറയുന്നത്. നിർമാതാവായപ്പോൾ പോലും ഇടയ്ക്ക് സെറ്റിലെ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ മഞ്ജുവിലെ നിർമാതാവ് ഉണർന്നുവെന്ന് പറഞ്ഞ് സെറ്റിലെ മറ്റ് അംഗങ്ങൾ കളിയാക്കാറുണ്ടെന്ന കാര്യം മഞ്ജുവാര്യർ പറഞ്ഞിട്ടുണ്ട്.
തന്റെ ഉറ്റ ചങ്ങാതിമാരാണ് ഗീതു മോഹൻദാസ്, സംയുക്ത വർമ, പൂർണിമ എന്നിവർ.അവർക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ ഇടയ്ക്ക് മഞ്ജുവാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമാ സെറ്റുകളിൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.
പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം ഒരുമിച്ച് എത്തുന്ന സിനിമ ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം എന്ന് മഞ്ജു പറഞ്ഞിരിക്കുന്നത്. ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. സുനന്ദ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്.
അതിന്റെ മേക്കോവറും രസകരമായിട്ടുണ്ട്. നടിമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മഞ്ജുവിന്റെ മേക്കോവറുകളാണ്. തൊണ്ണൂറുകളിൽ മലയാളി കണ്ട മഞ്ജു വാര്യരല്ല ഇപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിലെ മാറ്റങ്ങൾ മലയാളിക്ക് എന്നും കൗതുകമാണ്.
https://www.facebook.com/Malayalivartha

























