ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമനം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നാണ് സര്‍ക്കാരിന്റെ വാദം.
നിയമനത്തിനായി തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്നും കേസിലെ പൊതുതാത്പര്യ ഹര്‍ജിക്കാരനെ ബാധിക്കുന്ന വിഷയമല്ലിതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് എന്‍ജിനിയറിംഗ് ബിരുദധാരിയായ ആര്‍.പ്രശാന്തിനെ സര്‍ക്കാര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയില്‍ നിയമിച്ചത്.
ഇതിനെതിരേ പാലക്കാട് സ്വദേശി അശോക് കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് നിയമനം റദ്ദാക്കി ഉത്തരവിറക്കിയത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും അതിനാല്‍ മകന് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























