ലോകം വീണ്ടും കോവിഡ് മഹാദുരന്തത്തിലേക്ക്... വരുംമാസങ്ങളില്‍ യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ലക്ഷങ്ങള്‍ കവിയും, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് യൂറോപ്പിനു പുറത്തേക്കും യൂറോപ്പിലേക്കുമുള്ള സഞ്ചാരം അങ്ങേയറ്റം അപകടകരമായേക്കാവുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കാനുള്ള സാധ്യതയേറെ

ഈ പോക്കുപോയാല്‍ വരുംമാസങ്ങളില്‍ യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ലക്ഷങ്ങള്‍ കവിയും. കഴിഞ്ഞ രണ്ടു വര്‍ഷമായുണ്ടായ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം രോഗികള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ യൂറോപ്പിലാകാനുള്ള ഭയാനകമായ സാധ്യതയാണ് പുറത്തുവരുന്നത്.
ബ്രിട്ടണു പിന്നാലെ ജര്‍മനിയിലും അയര്‍ലണ്ടിലും സ്വിറ്റ്സര്‍ലന്‍ഡിലുമൊക്കെ കോവിഡ് അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കഴിയുന്നതോടെ ആഗോളതലത്തില്‍ ഒമിക്രോണ്‍ ലോകത്തെ തകര്‍ക്കുമെന്നും 2022ല്‍ ലോകം വന്‍ദുരന്തത്തിലേക്ക് പോകുന്ന സാഹചര്യമാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ബ്രിട്ടണില്‍ പതിനായിരത്തോളം പേര്‍ക്ക് കോവിഡില്‍ മരണം സംഭവിച്ചേക്കാമെന്ന സാധ്യതയാണ് ലോകാരോഗ്യ സംഘടന പുറുത്തുവിടുന്നത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് യൂറോപ്പിനു പുറത്തേക്കും യൂറോപ്പിലേക്കുമുള്ള സഞ്ചാരം അങ്ങേയറ്റം അപകടകരമായേക്കാവുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കാനുള്ള സാധ്യതയേറെയാണ്. രണ്ടു ഡോസ് പ്രതിരോധ വാക്സീന്‍ നല്‍കിയശേഷവും നിരവധി പേര്‍ക്ക് ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡ് വകഭേദങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
കോവിഡ് മഹാമാരി 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യുകെയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെമാത്രം തൊണ്ണൂറായിരം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതില്‍തന്നെ ഒമിക്രോണ്‍ കേസുകളുടെ എണ്ണവും അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
ബുധനാഴ്ച മാത്രം യുകെയില്‍ 78,000ല്‍പരം പുതിയ കാവിഡ് കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67 ദശലക്ഷം ജനസംഖ്യയുള്ള ബ്രിട്ടണിലെ 11 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു. പ്രതിരോധത്തിനായി ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍പോലും കോവിഡിന്റെ പുതിയ വകഭേദം ഇനിയും ഉരുത്തിരിഞ്ഞു വരാനുള്ള സാഹചര്യത്തില്‍ എന്തു ചെയ്യാനാകുമെന്നറിയാതെ ലോകം പകച്ചുനില്‍ക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തെക്കാള്‍ മാരകമായ ദുരന്തത്തിലേക്കും ആള്‍നാശത്തിലേക്കുമാണ് ലോകത്തിന്റെ പിടിവിട്ട പോക്ക് എന്ന ആശങ്കയാണ് നിലവിലുള്ളത്.
ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകള്‍ യുകെയില്‍ ഇതോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം സംഭവിച്ചതും യുകെയില്‍തന്നെയാണ്.
ഈ വര്‍ഷാവസാനത്തിന് മുന്‍പു കഴിയുന്നത്ര ആളുകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ബൂസ്റ്റര്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെ യൂറോപ്പില്‍ ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷനൊപ്പം ഒമിക്രോണിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും രോഗപ്രതിരോധത്തില്‍ ഇത് എത്രത്തോളം നേട്ടവും ആശ്വാസവും നല്‍കുമെന്ന വ്യക്തമല്ല.
അമേരിക്കന്‍ ഫാര്‍മ കമ്പനിയുടെ മോള്‍നുപിരവിര്‍ എന്ന ആന്റിവൈറല്‍ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. ലോകത്ത് ആദ്യമായാണ് ഒരു ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ യുകെയില്‍ കോവിഡ് മരണനിരക്ക് വളരെയേറെ വര്‍ധിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ക്രിസ്മസ്, പുതുവത്സര ആഘോഷവേളയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ ബോറിസ് ജോണ്‍സണ്‍ സമ്മര്‍ദത്തിലാണ്. ഡിസംബര്‍ 26 ന് ശേഷം രാജ്യത്തെ നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടുമെന്നും കടകളിലും ജോലിസ്ഥലങ്ങളിലും സാമൂഹിക അകലം പുനരാരംഭിക്കുമെന്നും സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. എന്നാല്‍ ഇതിനെ ജനങ്ങള്‍ ഏതു തരത്തില്‍ സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഒരിക്കല്‍ക്കൂടി രാജ്യത്തെ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബ്രിട്ടണിലെ പുതിയ തലമുറ. അതേ സമയം കോവിഡിന്റെ അതിവ്യാപനം വന്നതോടെ രാജ്യം വിട്ടുപോകാനാവാതെ യാത്ര മുടങ്ങിപ്പോയവരുടെ എണ്ണവും ഏറിവരികയാണ്.
https://www.facebook.com/Malayalivartha


























