Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

'പൈസ സമ്പാദിച്ചാൽ മാത്രം പോരാ, രണ്ടു പേർക്കും ഒരേ പോലെ ചിലവാക്കാനുള്ള അവകാശവും ഉണ്ടാവണം. ഭർത്താവിന്റെ അക്കൗണ്ടിൽ അല്ല പൈസ ഇടേണ്ടത്. രണ്ടു പേർക്കും തുല്യമായി ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കിൽ തനിയെ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കണം. എന്നാലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ....' വൈറലായി കുറിപ്പ്

18 DECEMBER 2021 02:42 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി സമ്പാദിക്കുക എന്നത് ആത്മാഭിമാനനം തന്നെയാണ്. മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി ജീവിക്കണം എന്നതിൽ ഉപരി നമ്മുടെ സന്തോഷങ്ങൾ നമ്മുടെ ആഗ്രഹങ്ങൾ നടക്കണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവേണ്ടത് പ്രധാനമാണ്. അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്. അത്തരത്തിൽ പശുവിനെ വളർത്തി സ്വന്തം സ്വാതന്ത്ര്യവും അതിൽ നിന്ന് സന്തോഷവും കണ്ടെത്തിയ കറുകച്ചാലിൽ ഉള്ള എന്റെ അമ്മ തന്നെയാണ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആത്മാഭിമാനം ഉള്ള സ്ത്രീ എന്ന് കുറിക്കുകയാണ് സുരേഷ് സി പിള്ള എന്ന യുവാവ്. വിവാഹപ്രായം 21 ആയാലും, സ്വന്തം ആയി സമ്പാദിക്കാൻ പ്രാപ്തി ആയിട്ടു മതി കല്യാണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാകുകയാണ്.

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം;

അമ്മ 18 വയസ്സിൽ കല്യാണം കഴിച്ച ആളാണ്. ഒരിക്കൽ പൈസ ചോദിച്ചപ്പോൾ മുഖം കറുപ്പിച്ച അച്ഛനോട് അമ്മ മധുരമായി പകരം വീട്ടിയത് കൂട്ടിവച്ച പൈസ കൊടുത്ത് ഒരു പശുവിനെ വാങ്ങിയാണ്. പാലും മോരും വിറ്റ് അതിൽ നിന്നും കിട്ടുന്ന പൈസ എടുത്താണ് 'അമ്മ, അമ്മയുടെ സ്വാതന്ത്ര്യം ആഘോഷിച്ചത്. ഇനിയും ഒറ്റയ്ക്ക് സമ്പാദിക്കാൻ തുടങ്ങി ഇല്ലെങ്കിൽ അതേക്കുറിച്ച് ആലോചിക്കണം. ഒരു തൊഴിലും മോശം അല്ല, അടുത്തുള്ള കടയിൽ ജോലി ചെയ്യാം, തയ്യൽ കട തുടങ്ങാം, ഓൺലൈൻ ബിസിനസ് ചെയ്യാം, അല്ലെങ്കിൽ എന്റെ അമ്മ ചെയ്ത പോലെ പശു വിനെ വളർത്താം. അതും അല്ലെങ്കിൽ തൊഴിൽ ഉറപ്പിനു പോകാം. ഒരു ജോലിയും മോശം അല്ല, കാരണം സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം എന്നാൽ അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ആണ്.

പഠിക്കുന്ന പെൺകുട്ടികൾ ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാറായിട്ടേ വിവാഹം കരാറിൽ ഏർപ്പെടാവൂ. വിവാഹ ശേഷം ജോലി ചെയ്തു ജീവിക്കാം എന്ന് ഉറപ്പു തരുന്നവരുടെ കൂടെയേ ജീവിതം തുടങ്ങാവൂ.

“ഞാൻ സമ്പാദിക്കുന്നില്ലേ? മോളൂ വീട്ടിൽ ഇരുന്നു കൊള്ളൂ

എന്നൊക്കെ പറയുന്നത് വലിയ ഒരു ട്രാപ്പ് ആണ്.

അതിൽ വീഴരുത്.

പൈസ സമ്പാദിച്ചാൽ മാത്രം പോരാ, രണ്ടു പേർക്കും ഒരേ പോലെ ചിലവാക്കാനുള്ള അവകാശവും ഉണ്ടാവണം. ഭർത്താവിന്റെ അക്കൗണ്ടിൽ അല്ല പൈസ ഇടേണ്ടത്. രണ്ടു പേർക്കും തുല്യമായി ചിലവാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവണം. അല്ലെങ്കിൽ തനിയെ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കണം. എന്നാലേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ. ആത്മാഭിമാനത്തോടെ ജീവിക്കണം എങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണം. അതായിരിക്കണം സ്ത്രീ ശാക്തീകരണം കൊണ്ട് സ്ത്രീകൾ മനസ്സിലാക്കേണ്ടത്.

 

പശുവിനെ വളർത്തി സ്വന്തം സ്വാതന്ത്ര്യവും അതിൽ നിന്ന് സന്തോഷവും കണ്ടെത്തിയ കറുകച്ചാലിൽ ഉള്ള എന്റെ അമ്മ തന്നെയാണ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആത്മാഭിമാനം ഉള്ള സ്ത്രീ. വിവാഹപ്രായം 21 ആയാലും, സ്വന്തം ആയി സമ്പാദിക്കാൻ പ്രാപ്തി ആയിട്ടു മതി കല്യാണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends