കൊലപാതകിയായ ഒട്ടകം രാജേഷിനെ പിടിക്കാൻ പോകുന്നതിനിടെ കായലിൽ വള്ളം മുങ്ങി; വര്‍ക്കല സിഐയും മൂന്നു പോലീസുകാരും വള്ളം മറിഞ്ഞെങ്കിലും രക്ഷപ്പെട്ടു; ആഴക്കയത്തിലേക്ക് ആണ്ടു പോയത് ഒരാൾ മാത്രം; നാട്ടുക്കാരടക്കം ചേർന്ന് രക്ഷാപ്രവർത്തനം നടത്തി; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ പോലീസുകാരനെ കണ്ടെത്തി! ആശ്വാസത്തോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനയില്ല! തീരാനോവായി എസ്എപി ക്യാംപിലെ ബാലുവെന്ന പോലീസ്

വള്ളം മുങ്ങി കാണാതായ പോലീസുകാരനെ രക്ഷപ്പെടുത്തിയിലെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസുകാരനാണ് അപകടത്തില്‍പെട്ടത്, കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം നടന്നത്.
അന്വേഷണ സംഘത്തിലെ ബാലു എന്ന് പേരുള്ള പോലീസുകാരനാണ് അപകടത്തിൽ മരിച്ചത്. കായലിൽ മുങ്ങിയ പോലീസുകാരനെ മുങ്ങി എടുത്തു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരം എസ്എപി ക്യാംപിലെ ആലപ്പുഴ സ്വദേശി ബാലു ആണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്നു പോലീസുകാരും വള്ളം മറിഞ്ഞെങ്കിലും രക്ഷപ്പെടുകയുണ്ടായി. രക്ഷപെട്ടവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെളിയുള്ള ഭാഗത്തേക്കാണ് വള്ളം മറിഞ്ഞത്. നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊലക്കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് ഇനിയും പിടിയിലായിട്ടില്ല. ഒട്ടകം രാജേഷിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആക്രമണത്തിനു മുമ്പ് ശാസ്തവട്ടത്തുള്ള കേന്ദ്രത്തില്‍ ഒത്തുകൂടിയ പ്രതികള്‍ മദ്യപിച്ചശേഷമാണ് കല്ലൂരിലേക്കെത്തിയത്.
ആക്രമണശേഷം ആയുധങ്ങളുമായി ശാസ്തവട്ടത്ത് മടങ്ങിയെത്തി. തുടര്‍ന്ന് പല വഴിക്കായി പിരിയുകയായിരുന്നു. പിന്നീട് ഒട്ടകം രാജേഷ് പ്രതികളിലാരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് തടസ്സമായിരിക്കുന്നത്. ഉടനെ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞദിവസം പിടിയിലായ ഒന്നാം പ്രതി ഉണ്ണി, മൂന്നാം പ്രതിയും കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനുമായ മുട്ടായി ശ്യാം എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഒളിവില്‍പ്പോയ ഇവര്‍ ഒളിസങ്കേതം മാറുന്നതിനിടെ വെമ്പായം ചാത്തമ്പാട് നിന്നാണ് പിടിയിലായത്.
ശാസ്തവട്ടം സ്വദേശികളായ മൊട്ട നിധീഷ്, നന്ദീഷ്, കണിയാപുരം സ്വദേശിയായ ഓട്ടോഡ്രൈവര്‍ രഞ്ജിത്, വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍, വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിന്‍, കന്യാകുളങ്ങര കുനൂര്‍ സ്വദേശിയും നാഷണല്‍ ഖോ ഖോ താരവുമായ സൂരജ്, മംഗലപുരം സ്വദേശികളായ ജിഷ്ണു, നന്ദു എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും മുട്ടായി ശ്യാമും വധശ്രമമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha

























