ജാതക പൊരുത്തം 18ല്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 30 ലെ ഉണ്ടാവൂ എന്ന് പറയുന്ന ഒരുമാതിരി ചീഞ്ഞ സിസ്റ്റമില്ലെ; അതൂടെ പൊളിച്ചെഴുതണെ; പറയുമ്പോ എല്ലാം പറയണമല്ലോ; മതം രാഷ്ട്രീയത്തിലിടപ്പെടുന്നതിനോളം അപകടം മറ്റൊന്നില്ലെന്ന് ജസ്‌ല മാടശേരി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, വിവാഹ പ്രായപരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളും ഇന്ന് സമൂഹത്തിൽ ചർച്ചാ പ്രാധാന്യം നേടുകയാണ്. ഈ വിഷയത്തിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇതിനെ അനുക്കൂലിച്ച് സംസാരിക്കുകയാണ് ജസ്‌ല. ഇവിടെ സാമൂഹ്യ പരിഷ്കരണമൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കൂടെ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന സുപ്രധാന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ജസ്‌ല മാടശേരി.
ജാതക പൊരുത്തം 18ല്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 30 ലെ ഉണ്ടാവൂ എന്ന് പറയുന്ന ഒരുമാതിരി ചീഞ്ഞ സിസ്റ്റമില്ലെ. അതൂടെ പൊളിച്ചെഴുതണെ. പറയുമ്പോ എല്ലാം പറയണമല്ലോയെന്നും ജസ്‌ല പറയുന്നു. ജെസ്‌ലയുടെ കുറിപ്പ് ഇങ്ങനെ; ഇവിടെ സാമൂഹ്യ പരിഷ്കരണമൊക്കെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കൂടെ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ.
മതം രാഷ്ട്രീയത്തിലിടപെടുന്നതിനോളം അപകടം മറ്റൊന്നില്ല... ലീഗിന്‍റെ നിലപാടും കൊള്ളാം... അഭിനവപുരോഗമന സിങ്ക പാര്‍ട്ടി കമ്മ്യൂണിസ്റ്റ് നിലപാടും കൊള്ളാം. ഇവരൊക്കെ പലപ്പോഴും കൈപിടിച്ചിങ്ങനെ പാട്ട് പാടി നടക്കും... പുറമെ അകല്‍ച്ചയിലാണെന്ന് തോന്നിപ്പിക്കുമെങ്കിലും അന്തര്‍ധാര സജീവമാണ്.. ഹേ.. വിവാഹപ്രായത്തിന്‍റെ നിലപാടില്‍.
മുത്തലാഖ് വിഷയത്തില്‍.... ബിജെപിക്കൊപ്പം... അതില്‍ മാത്രം.. ഒരു പരിഷ്കരണം കൂടി കൊണ്ട് വരണെ ..ജാതക പൊരുത്തം 18ല്‍ വിവാഹം കഴിഞ്ഞില്ലെങ്കില്‍ പിന്നെ 30 ലെ ഉണ്ടാവൂ എന്ന് പറയുന്ന ഒരുമാതിരി ചീഞ്ഞ സിസ്റ്റമില്ലെ...അതൂടെ പൊളിച്ചെഴുതണെ..പറയുമ്പോ എല്ലാം പറയണമല്ലോ...?
https://www.facebook.com/Malayalivartha