കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു!!!ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു;പുറത്ത് വരുന്നത് ഭയാനകമായ ദൃശ്യങ്ങൾ

മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ഇപ്പോൾ സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വരികയാണ്. ആരും ഭയന്നു പോകുന്ന തരത്തിൽ തീ ആളിക്കത്തി എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ് . ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്.
ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ ചാടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ജീവനക്കാരിൽ ചിലരുടെ ബാഗും തീ പിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് രണ്ട് യുണിറ്റ് അഗ്നി രക്ഷാ സേനാ ടീം സംഭവ സ്ഥലത്തേയ്ക്ക് എത്തി.
അപകട സാധ്യതയില്ലെന്ന് സംഭവ സ്ഥലത്തുള്ള ജീവനക്കാർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ അറിയിച്ചു. തീ പടർന്നതോടെ പ്രദേശത്ത് വൻ പുക രൂപപ്പെട്ടു. കറുത്ത പുകയും തീയുമാണ് ഇവിടെ. ജീവനക്കാരിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























