സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രഹസ്യമായി കരുക്കള്‍ നീക്കുന്ന സി പി എം, ഘടകകക്ഷി മന്ത്രിമാരുടെ നീക്കങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂഴികടകന്‍.... ഘടകകക്ഷികള്‍ ഒരുമിച്ച് നിലപാട് മുറുക്കുമ്പോള്‍ മന്ത്രിസഭയിലെയും സര്‍ക്കാരിലെയും യൂദാസുകളെ തിരിച്ചറിഞ്ഞ് പിണറായി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രഹസ്യമായി കരുക്കള്‍ നീക്കുന്ന സി പി എം, ഘടകകക്ഷി മന്ത്രിമാരുടെ നീക്കങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂഴികടകന്‍.
ഘടകകക്ഷികള്‍ ഒരുമിച്ച് നിലപാട് മുറുക്കുമ്പോള്‍ മന്ത്രിസഭയിലെയും സര്‍ക്കാരിലെയും യൂദാസുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയുന്നു. ഒടുവില്‍ യൂദാസുകളെ തന്നെ കെ റെയിലിന് വേണ്ടി അണിനിരത്താന്‍ അദ്ദേഹം തീരുമാനിച്ചു. പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളവരെ അണിനിരത്തി കൊണ്ടാണ് പിണറായി കെ റയിലിന് വേണ്ടി പ്രചരണം കൊഴുപ്പിക്കാന്‍ പോകുന്നത്. പിണറായിയുടെ പുതിയ പൂഴികടകന് പിന്നിലെ ബുദ്ധികേന്ദ്രം അദ്ദേഹത്തിന്റെ വിശ്വസ്തനായ ജോണ്‍ ബ്രിട്ടാസ് എം.പിയാണ്.
കെ. റയിലിന്റെ മേധാവികളിലൊരാള്‍ ബ്രിട്ടാസിന്റെ ഭാര്യയാണ്. അതു കൊണ്ടു തന്നെ ബ്രിട്ടാസിനാണ് പ്രചരണ ചുമതല. ബ്രിട്ടാസ് ഇടപെടുന്ന വിഷയങ്ങള്‍ അദ്ദേഹത്തിന് വിജയിപ്പിക്കാനറിയാം.
സി പി ഐ ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരോടും കെ റയിലിനെ കുറിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പരസ്യം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ് ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശമാണ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. സി പി ഐ മന്ത്രിമാര്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ മറ്റ് ഘടകകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ചു.
സി പി ഐ മന്ത്രിമാരുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സി പി എം. അവര്‍ തീരുമാനം അനുസരിച്ചില്ലെങ്കില്‍ സി പി എം നീക്കം ശക്തമാക്കും.സില്‍വര്‍ ലൈനില്‍ കാനം രാജേന്ദ്രന്‍ എന്ത് നിലപാട് എടുത്താലും അത് അംഗീകരിക്കില്ലെന്നാണ് സി പി എം പറയുന്നത്. ഇതിനൊപ്പം കാനത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സി പി എം നടത്തുന്നുണ്ട്.
സി പി എമ്മിലും കെ.റയിലിനെതിരായ വികാരം ശക്തമാണ്. ചില നേതാക്കള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ കെ.റയിലിനെതിരെ അതിശക്തമായി രംഗത്തെത്തി.എന്നാല്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് പുറത്ത് ഇക്കാര്യം മിണ്ടിപോകരുതെന്നാണ് സി പി എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പിണറായി - കോടിയേരി അച്ചുതണ്ടിന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ നേതാക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.
ജനങ്ങളെ ബോധ്യപ്പെടുത്തി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പണമില്ലെന്ന് നിരന്തരം പരാതിപ്പെടുന്ന ധനമന്ത്രിയെ തന്നെയാണ് കെ.റയിലിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ രംഗത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ കണ്ടാല്‍ കേരളം മുഴുവന്‍ കെ.റയിലിന് പിന്നാലെയാണെന്ന് തോന്നിപോകും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകള്‍ തോറും പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സി പി എം.
കെ റെയിലിനായി വീടുകളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.
കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.
കെ. റയിലിന്റെ പ്രധാന ലക്ഷ്യം കമ്മീഷനാണെന്ന് കുഞ്ഞുങ്ങള്‍ വരെ മനസിലാക്കിയിരിക്കുന്നു എന്ന കാര്യം സി പി എമ്മിന് നന്നായറിയാം. അക്കാര്യം വികസനത്തിന്റെ പേരുപറഞ് മറയ്ക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
ബിജെപിയുടെ സംസ്ഥാന ഘടകത്തെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങളും സി പി എം തുടങ്ങിയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിരന്തരം രംഗത്തെത്തുന്ന കെ.സുരേന്ദ്രനെ പ്രീണിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ കെ.സുരേന്ദ്രന്‍ വഴങ്ങുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് സുരേന്ദ്രന്റെ തീരുമാനം മാറ്റിക്കാനാണ് പിണറായിയുടെ ശ്രമം.എന്നാല്‍ സാമ്പത്തികം കാണിച്ച് തന്നെ തിരുത്താമെന്ന് കരുതേണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha