അനീഷിനെ പിടികൂടിയത് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നല്ല, ലാലൻ ഇറച്ചിവെട്ടുകാരൻ, കൊല്ലാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്‌തത്, പെണ്‍കുട്ടിയുടെ അമ്മയോട് മകനെക്കുറിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ പൊലീസില്‍ ചോദിക്കാന്‍ മറുപടി, സൈമണും കുടുംബവും വിളിച്ചു വരുത്തി അനീഷിനെ കൊലപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം

പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സൈമണും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. അനീഷിനെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നല്ല കിട്ടിയതെന്നും അനീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രി സന്തോഷത്തോടെയാണ് മകന്‍ ഉറങ്ങാന്‍ കിടന്നതെന്നും സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് അനീഷിന്റെ അമ്മ ഡോളി പറയുന്നത്.
അതേസമയം കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നതായുള്ള ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്. അനീഷിന്റെ കൊലപാതകത്തിന് മുന്‍പ് പുലര്‍ച്ചെ 3.20ന് പെണ്‍കുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നു.
3.30നായിരുന്നു അനീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍കുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലീസില്‍ ചോദിക്കാന്‍ പറഞ്ഞതായി വെളിപ്പെടുത്തി.
എന്നാൽ അനീഷ് ജോര്‍ജിനെ ഇടനെഞ്ചില്‍ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഭാര്യയും മകളും അഭ്യര്‍ത്ഥിച്ചെങ്കിലും മുന്‍വൈരാഗ്യം ഉള്ളത് പോലെയാണ് അനീഷിനെ പ്രതി കുത്തിക്കൊന്നത് എന്നും പോലീസ് കണ്ടെത്തി. കൂടാതെ അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി സൈമണ്‍ ലാല്‍ കുത്തിയത് എന്നും വ്യക്തമായിട്ടുണ്ട്.
സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കുത്തിയതെന്നായിരുന്നു സൈമണ്‍ പിടിയിലായപ്പോള്‍ പൊലീസിന് നല്‍കിയ മൊഴി. ഇത് തെറ്റാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha