നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു...അപകടത്തിനിടെ അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം.....മരണപ്പെട്ടത് പെരുമാതുറ സ്വദേശി ഷെഹിന്‍

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു 22കാരന് ദാരുണാന്ത്യം .അപകടത്തിനിടെ അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറിയാണ് യുവാവിന്റെ മരണകാരണം .പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്‍ (22) ആണ് മരിച്ചത്.
ഷെഹിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെരുമാതുറ മാടന്‍വിള പാലത്തിനു സമീപത്താ യിരുന്നു അപകടം. ബൈക്കില്‍ അമിത വേഗത്തിലാണ് ഷെഹിന്‍ എത്തിയത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുക ആയിരുന്നു. പരുക്കേറ്റ ഷെഹിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha