ഒടുവിൽ എല്ലാം തുറന്ന് സമ്മതിച്ചു?..ജാമ്യഹർജിയ്ക്ക് മുമ്പ് കോടതിയിൽ നാടകീയ രംഗങ്ങൾ, നടിയെ ആക്രമിച്ചതിന്റെ ദ്യശ്യങ്ങൾ മറ്റുള്ളവരുടെ കൈയ്യിലെത്താൻ സാധ്യത, പുതിയ വെളിപ്പെടുത്തലുമായി നടൻ, വിചാരണക്കോടതിയിൽ ഹർജി നൽകി

പൾസർ സുനി നടിയെ ആക്രമിച്ച് പകർത്തിയ ദ്യശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ദിലീപ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥമായ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ കൈയ്യിൽ നടിയെ ആക്രമിക്കുന്നതിന്റെ ദ്യശ്യങ്ങൾ ഉണ്ട്. ഇത് മറ്റുള്ളവരുടെ കൈയ്യിലെത്താൻ സാധ്യതയുണ്ടെന്നും ഇത് തിരികെ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ദിലീപ് ഹർജി നൽകി.
അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനായിരുന്നു കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.
നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം വരെ തുറന്നിരുന്ന പ്രൊഡക്ഷൻ കമ്പനി ഇന്നലെ തുറന്നില്ല. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പിന്നീട് തുറന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.
https://www.facebook.com/Malayalivartha