ദിലീപ് വിഷയത്തില്‍ തല വയ്‌ക്കാന്‍ ഇല്ല! നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ... കൂടുതല്‍ പ്രതികരണമില്ല ; ഇന്നസെന്റ്

നടിയെ ആക്രമിച്ച കേസിൽ സിനിമ മേഖലയിൽ നിന്നും നിരവധിപേരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തെ കുറിച്ച് ഇന്നസെന്റിനോട് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് നടൻ പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ,പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വ്യക്തമാക്കി.മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദിലീപ് വിഷയത്തില്‍ തല വയ്‌ക്കാന്‍ ഇല്ലെന്നും,നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരങ്ങളുടെയിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടയില്‍ ആണ് ഇന്നസെന്റിന്റെ പ്രതികരണം.ദിലീപ്, പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ വ്യ്കതമാക്കുന്നത്.
അന്വേഷണോദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്,ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha