കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാര്‍ അടിച്ചു കൊന്നു; ആക്രമണത്തിൽ വീട്ടുടമയ്ക്ക് പരിക്ക്; ആക്രമണ കാരണം മുന്‍വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം

വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്.
നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സജിയുടെ ആക്രമണത്തില്‍ വീട്ടുടമ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു. ഇയാളിപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
https://www.facebook.com/Malayalivartha