മതേതരമല്ലാത്ത ഈ മൂന്ന് സിനിമകളിലും ജയറാം അമ്പലത്തിൽ പോകുന്ന കട്ടസങ്കിയാണ്; മൂന്ന് സിനിമകളിലും ജയറാം സങ്കി കൊല്ലപ്പെടുന്നു; അതിനർത്ഥം ഹിന്ദുത്തുവ ആശയം നല്ലതല്ല എന്നതാണ്; വിമർശനമുയർത്തി ശ്രീജിത്ത് പണിക്കർ

മേപ്പടിയാൻ സിനിമയ്‌ക്കെതിരെ ചിലർ ചില തരത്തിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ... മമ്മൂട്ടി സെങ്കി പൊട്ടും തൊട്ട് ഹിന്ദു മാടെമ്പി രൂപത്തിൽ വന്ന് ഹിന്ദുത്തുവ ആശയം പറയുന്നു. ജയറാം സെങ്കി അമ്പലത്തിൽ പോകുന്നു. കഥാപാത്രങ്ങൾ മൂകാംബിക സ്തുതി പാടുന്നു. സംവിധാനം ചെയ്ദത് ജോഷി സെങ്കി. നിങ്ങൾ ധ്രുവം 'സിൽ'മ ബഹിഷ്ക്കരിക്കുക.
അദ്വൈതം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ... മോഹൻലാൽ സെങ്കി പൊട്ടും തൊട്ട് ഹിന്ദു സന്യാസി രൂപത്തിൽ വന്ന് ഹിന്ദുത്തുവ ആശയം പറയുന്നു. ജയറാം സെങ്കി അമ്പലത്തിൽ പോകുന്നു. കഥാപാത്രങ്ങൾ അമ്പലപ്പുഴ സ്തുതി പാടുന്നു. സംവിധാനം ചെയ്തത് പ്രിയദർശൻ സെങ്കി. നിങ്ങൾ അദ്വൈതം സിൽമ ബഹിഷ്ക്കരിക്കുക.
പൈതൃകം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ... സുരേഷോബി സെങ്കി പൊട്ടും തൊട്ട് ഹിന്ദു പൂജാരി രൂപത്തിൽ വന്ന് ഹിന്ദുത്തുവ ആശയം പറയുന്നു. ജയറാം സെങ്കി അമ്പെലെത്തിൽ പോകുന്നു. കഥാപാത്രങ്ങൾ ശ്രീരാമ സ്തുതി പാടുന്നു. സംവിധാനം ചെയ്ദത് ജെയെരാജ് സെങ്കി. നിങ്ങൾ പൈതൃകം സിൽമ ബഹിഷ്ക്കരിക്കുക.
മതേതരമല്ലാത്ത ഈ മൂന്ന് സിനിമകളിലും ജയെറാം അമ്പലത്തിൽ പോകുന്ന കട്ടസങ്കിയാണ്. മൂന്ന് സിനിമകളിലും ജയറാം സെങ്കി കൊല്ലപ്പെടുന്നു. അതിനർത്ഥം ഹിന്ദുത്തുവ ആശയം നല്ലതല്ല എന്നതാണ്. റിവ്യൂ എഴുതിയത് ശങ്കരൻ നബ്യാർ #മേപ്പടിയാൻ
https://www.facebook.com/Malayalivartha



























