സിപിഎമ്മുകാർ ചൈനീസ് പക്ഷപാതികളാണ്; അവരുടേത് രാജ്യവിരുദ്ധ നിലപാടാണ് എന്ന് കരുതി വിഡി സതീശനും കോൺഗ്രസ്സും പെട്ടെന്നങ്ങു കയറി രാജ്യസ്നേഹം അഭിനയിക്കേണ്ട; നിങ്ങടെ പാർട്ടി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കരാറൊപ്പിട്ടു സ്വന്തം രാജ്യത്തെ പിറകിൽ നിന്ന് കുത്തുന്നവരാണ് എന്ന വിമർശനവുമായി സന്ദീപ് ജി വാര്യർ

സിപിഎമ്മുകാർ ചൈനീസ് പക്ഷപാതികളാണ് . അവരുടേത് രാജ്യവിരുദ്ധ നിലപാടാണ് എന്ന് കരുതി വിഡി സതീശനും കോൺഗ്രസ്സും പെട്ടെന്നങ്ങു കയറി രാജ്യസ്നേഹം അഭിനയിക്കേണ്ട . നിങ്ങടെ പാർട്ടി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കരാറൊപ്പിട്ടു സ്വന്തം രാജ്യത്തെ പിറകിൽ നിന്ന് കുത്തുന്നവരാണ് എന്ന വിമർശനവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സിപിഎം പ്രഖ്യാപിത ചൈനീസ് പക്ഷപാതികളാണ് . അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നത് പോലും ഇക്കാരണം കൊണ്ടാണ് . 62 ൽ പിഎൽഎ ഇന്ത്യ കീഴടക്കുമെന്നും ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് ഭരണകൂടം നിലവിൽ വരുമെന്നും ഉറച്ചു വിശ്വസിച്ച് ചൈനയുടെ വിജയവും ഇന്ത്യയുടെ പരാജയവും ആഗ്രഹിച്ചവരായിരുന്നു കമ്മ്യൂണിസ്റ്റുകാർ .
ചൈനയുടെ എല്ലാ നേട്ടങ്ങളെയും ഇവർ വാനോളം പുകഴ്ത്തും . ഇന്ത്യയുടെ നേട്ടങ്ങളെ ആക്ഷേപിക്കും . ഉദാഹരണത്തിന് ചൈനയുടെ വാക്സിൻ ആഹാ ഇന്ത്യയുടെ വാക്സിൻ ഓഹോ എന്ന നിലപാടെടുക്കും . ചങ്കിലെ ചൈന എന്നെഴുതും , ചത്താലും ചങ്കിലെ ഇന്ത്യ എന്നെഴുതില്ല . വേറൊന്നും കൊണ്ടല്ല , ഇന്ത്യയിൽ ജീവിക്കുമ്പോഴും ഇന്ത്യയുടെ ഉപ്പും ചോറും തിന്നുമ്പോഴും കമ്മ്യുണിസ്റ്റുകാരന്റെ കൂറ് ചൈനയോടാണ് .
എന്നാൽ ചൈനക്കാർക്ക് സിപിഎമ്മുകാരെ പരമ പുച്ഛമാണ് എന്നതാണ് വസ്തുത . ഇവന്മാരിൽ ഔഷധ ഗുണം ഒന്നുമില്ലെന്ന് നേരത്തെ തന്നെ ചൈനക്കാർ മനസ്സിലാക്കിയിട്ടുണ്ട് . ഇരട്ട ചങ്കുണ്ട് , ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്നിട്ടുണ്ട് എന്നതൊക്കെ തള്ളു മാത്രമാണെന്നും ഇന്ത്യൻ ആർമിയുടെ തോക്കു കണ്ടാൽ ട്രൗസറിൽ മുള്ളാനുള്ള വിപ്ലവ വീര്യമേ സിപിഎമ്മുകാർക്കുള്ളു എന്നും ചൈന നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട് .
ചൈനയുടെ ഇന്ത്യയിലെ ലെയ്സൻ വർക്ക് ഇപ്പോൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയുമാണ് . 2008 ൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും തമ്മിൽ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്ഡിങ് ഒപ്പിട്ടു . ബീജിങ്ങിൽ വച്ച് ഈ കരാർ ഒപ്പിട്ടത് അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ആയിരുന്നു .
തുടർന്ന് രാജീവ് ഗാന്ധി ഫൌണ്ടേഷന് ചൈന ഫണ്ട് കൊടുക്കുകയും കോൺഗ്രസ് നേതൃത്വത്തെ ഇന്ത്യക്കെതിരായി ഉപയോഗിക്കുകയും ചെയ്തു 2017 ൽ ഇന്ത്യയും ചൈനയും ഡോക്ലാമിൽ ഏറ്റുമുട്ടലിന്റെ വക്കിൽ നിൽകുമ്പോൾ രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇക്കാര്യം പുറത്തു വന്നപ്പോൾ ആദ്യം നിഷേധിച്ച കോൺഗ്രസിന് പിന്നീട് സമ്മതിക്കേണ്ടി വരികയും ചെയ്തു .
ഗാൽവനിൽ ചൈന നടത്തുന്ന നുണ പ്രചാരണങ്ങൾ ഇപ്രാവശ്യവും ഏറ്റെടുത്ത് വഷളായത് രാഹുൽ ഗാന്ധിയായിരുന്നു എന്നതും മറക്കരുത് . പറഞ്ഞു വന്നത് , സിപിഎമ്മുകാർ ചൈനീസ് പക്ഷപാതികളാണ് . അവരുടേത് രാജ്യവിരുദ്ധ നിലപാടാണ് . എന്ന് കരുതി വിഡി സതീശനും കോൺഗ്രസ്സും പെട്ടെന്നങ്ങു കയറി രാജ്യസ്നേഹം അഭിനയിക്കേണ്ട . നിങ്ങടെ പാർട്ടി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കരാറൊപ്പിട്ടു സ്വന്തം രാജ്യത്തെ പിറകിൽ നിന്ന് കുത്തുന്നവരാണ് .
https://www.facebook.com/Malayalivartha



























