ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച വ്യക്തി; ഇത്രയും വാർധക്യത്തിലും ജോലിക്ക് പോകുന്നു; 12 കോടിയുടെ ഭാഗ്യവാനെ കുറിച്ച് വാചാലരായി നാട്ടുകാർ; കോടിപതിയായ ഭാഗ്യവാൻ കുടയംപടി സ്വദേശി സദൻ; പെയിന്റിങ് തൊഴിലാളിയായ സദനെ തേടിയെത്തിയത് വമ്പൻ ഭാഗ്യം; ഇന്ന് രാവിലെ എടുത്ത ടിക്കറ്റിന് സമ്മാനം കിട്ടിയതിന്റെ അമ്പരപ്പ് മാറാതെ കുടുംബം

ക്രിസ്മസ് - പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എടുത്ത ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്.
കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് സെൽവൻ ലോട്ടറി എടുത്തത്. ഇദ്ദേഹത്തിന് ഒന്നാം സമ്മാനം അടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് കുടുംബം. പെയിന്റിംങ് തൊഴിലാളിയായ സദൻ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്. ഈ ലോട്ടറിയ്ക്കാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോൾ ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്‌ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും.
രണ്ടാം സമ്മാനം ആറ് പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം മൂന്ന് കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്കും നൽകും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.
https://www.facebook.com/Malayalivartha



























