ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; രാവിലെ അയൽവാസികൾ കണ്ടത് വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ അപ്പച്ചനെ, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലീലാമ്മയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി
കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79) ,ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ അപ്പച്ചനെ രാവിലെ അയൽവാസികൾ കാണുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലീലാമ്മയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
അതോടൊപ്പം തന്നെ ലീലാമ്മ രോഗംമൂലം കിടപ്പിലായിരുന്നു. അപ്പച്ചനും അടുത്തിടെ രോഗം പിടിപെട്ടു. ഇവർ ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
https://www.facebook.com/Malayalivartha



























