സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും! ഡബ്ല്യുസിസിയില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ സിനിമാ മേഖലയില്‍ നിലനിൽക്കുന്നുണ്ട്: പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിരിക്കാം; ഡബ്ല്യുസിസിക്ക് പൂർണ പിന്തുണയുമായി നിഖില വിമൽ

ഡബ്ല്യുസിസിയില്‍ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കല്‍ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നു പറച്ചിലുമായി നടി നിഖില വിമല്‍. എന്നാൽ ഓരോ വ്യക്തികളുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. എന്നാല്‍ അതിനര്‍ത്ഥം മറ്റൊരാള്‍ക്ക് ഉണ്ടായിക്കൂടന്നല്ലെന്നും നിഖില പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിൻ മുഖത്തിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
ഡബ്ല്യുസിസി പോലുള്ള മൂവ്‌മെന്റുകല്‍ എനിക്ക് ഇഷ്ടമാണ്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കുക എന്നതും ഒരാള്‍ക്കൊപ്പം നില്‍ക്കുക എന്നതും ചെയ്യേണ്ട കാര്യമായിട്ടു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവര്‍ ജഡ്ജ് ചെയ്യുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതുകൊണ്ടാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം തോന്നുന്നതെന്നം നിഖില പറഞ്ഞു.
അതേസമയം ഡബ്ല്യൂസിസി എന്ന സംഘടനയുടെ പുറകില്‍ സംഘടനയിലെ അംഗങ്ങള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തെങ്കിലും ഒന്ന് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവര്‍.
സംഘടനയിലെ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആര്‍ട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന ആളുകളാണ്. ഒരുപാട് വര്‍ഷത്തെ അനുഭവപരിചയമുള്ളവരാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ട്. ഇല്ല എന്ന് പറയുന്നില്ല. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ആളുകളെ ഡീല്‍ ചെയ്യുന്നതു പോലെയോ എന്നോട് ആളുകള്‍ ഡീല്‍ ചെയ്യുന്നതു പോലെയോ ആയിരിക്കില്ല ചിലപ്പോള്‍ മറ്റൊരാളോട്.
ചില ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് ഫെമിനിസ്റ്റ് ആണോ എന്ന്. ആ ചോദ്യത്തില്‍ നിന്നു തന്നെ അറിയാം അവര്‍ക്ക് വേണ്ടുന്ന ഉത്തരം വേറെ ആണ് എന്നത്. അതിനുള്ള ഉത്തരമേ ഞാന്‍ കൊടുക്കാറുള്ളു. എന്നോട് എങ്ങനെ ചോദിക്കുന്നോ അതിനുള്ള മറുപടിയേ ഞാന്‍ കൊടുക്കാറുള്ളൂ. എന്നോട് ഫണ്‍ ആയി സംസാരിച്ചാല്‍ ഞാനും തിരിച്ച് ഫണ്‍ ആയി സംസാരിക്കും. എന്നെ കുത്തിയാല്‍ ഞാന്‍ തിരിച്ചും കുത്തും. കൃത്യമായി ചോദ്യം ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയാന്‍ എനിക്കറിയാം.
https://www.facebook.com/Malayalivartha



























