Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കെ-റെയിലിനു പകരമുള്ള പദ്ധതികൾ ഇതുപോലെ തന്നെയോ, അതിനേക്കാളേറെയോ കാർബൺ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ്; പുതിയൊരു തെക്ക്-വടക്ക് 6/8 വരി റോഡിന് കെ-റെയിലിനേക്കാൾ കൂടുതൽ മരനാശവും പ്രകൃതിവിഭവ ചെലവും സൃഷ്ടിക്കും; പരിസ്ഥിതി പ്രവർത്തകയായ സുഹൃത്ത് എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് രൂക്ഷമായ പ്രതികരണം അയച്ചു തന്നുവെന്ന് ഡോ. തോമസ് ഐസക്ക്

16 JANUARY 2022 07:06 PM IST
മലയാളി വാര്‍ത്ത

ഒരു പരിസ്ഥിതി പ്രവർത്തകയായ സുഹൃത്ത് എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് രൂക്ഷമായ പ്രതികരണം എനിക്ക് അയച്ചുതന്നിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക്ക്. അവയിലെ മുഖ്യവിമർശനങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന്) കെ-റെയിൽ പദ്ധതി വലിയ തോതിൽ കാർബൺ കാൽപ്പാടുകൾ സൃഷ്ടിക്കും. ഇപ്പോൾ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിൽ അലയുന്ന കേരളത്തിന് ഇതു താങ്ങാനാവില്ല.

രണ്ട്) കാർബൺ ന്യൂട്രൽ മീനങ്ങാടിയെ പിന്തുണച്ച താങ്കൾക്ക് എങ്ങനെ കെ-റെയിലിനെ പിന്താങ്ങാനാവും? ഒരാളും കെ-റെയിൽ പദ്ധതി കാർബൺ ന്യൂട്രൽ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. കെ-റെയിലിന്റെ നിർമ്മാണത്തിനു വേണ്ടി വരുന്ന പാറകൾ, സ്റ്റീൽ, സിമന്റ്, അവയുടെ ചരക്ക് കടത്ത് എല്ലാം വലിയ തോതിൽ കാർബൺ കാൽപ്പാടുകൾ സൃഷ്ടിക്കും. അത് എത്രയെന്ന് തിട്ടപ്പെടുത്തിപ്പറയാൻ എനിക്ക് ഇപ്പോഴാവില്ല. പക്ഷെ ഒരു കാര്യം തിട്ടമായി പറയാനാകും.

കെ-റെയിലിനു പകരമുള്ള പദ്ധതികൾ ഇതുപോലെ തന്നെയോ, അതിനേക്കാളേറെയോ കാർബൺ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ്. ഉദാഹരണത്തിന് പുതിയൊരു തെക്ക്-വടക്ക് 6/8 വരി റോഡിന് കെ-റെയിലിനേക്കാൾ കൂടുതൽ മരനാശവും പ്രകൃതിവിഭവ ചെലവും സൃഷ്ടിക്കും. നിലവിലുള്ള റെയിൽപാളത്തിനു സമാന്തരമായിട്ട് പുതിയ റെയിൽപാതയാണെങ്കിലും വലിയ വ്യത്യാസമുണ്ടാകാൻ പോകുന്നില്ല.

എന്നാൽ കെ-റെയിലിന്റെ നേട്ടം ഭാവി ഗതാഗത വളർച്ചയിൽ നിന്നാണ്. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കെ-റെയിൽ 2.8 ലക്ഷം ടൺ കാർബൺ കുറയ്ക്കും. നിങ്ങൾ എത്ര റോഡ് പണിതാലും കേരളത്തിലെ കാറുകളുടെ വർദ്ധനയുടെ കണക്കെടുത്താൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അവ ഗതാഗത തിരക്കുമൂലം അപര്യാപ്തമായി മാറും. കേരളത്തിലെ ഇന്നത്തെ റോഡ് മാത്ര ഗതാഗത ഘടന വിനാശകരമാണ്. അതിൽ നിന്ന് ദീർഘദൂര കാർ യാത്രക്കാരെ മാറ്റുന്നതിന് കെ-റെയിൽ അർദ്ധഅതിവേഗ പാതയെങ്കിലും വേണം.

വ്യോമഗതാഗതവും റെയിലിനേക്കാൾ വളരെ ഉയർന്ന കാർബൺ സൃഷ്ടിക്കുന്ന സമ്പ്രദായമാണ്. കൂടുതൽ പാരിസ്ഥിതിക സൗഹൃദമായ ഒരു ഗതാഗത ഘടനയിലേയ്ക്ക് കേരളത്തെ മാറ്റേണ്ടതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കിക്കൊണ്ടാണ് 2009 മുതൽ വിവിധ ബഡ്ജറ്റുകളിൽ അതിവേഗ റെയിൽപ്പാത ചർച്ച ചെയ്തിട്ടുള്ളത്. വിമർശന കുറിപ്പ് വായിച്ചപ്പോൾ എനിക്കു തോന്നിയത് ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി കൂടുതൽ റെയിൽപാളങ്ങളോ റോഡുകളോ ഒന്നും വേണ്ടയെന്ന തികച്ചും വ്യക്തി നിഷ്ഠമായ നിഗമനമാണ് വാദങ്ങളുടെ അടിസ്ഥാനമെന്നാണ്.

ആഗോള കാലാവസ്ഥാ വ്യതിയാനം അടിയന്തിര നടപടി എല്ലാവരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേരളവും ഇന്ത്യയും പോലുള്ള അവികസ്വര രാജ്യങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാവില്ല. നമ്മുടെ പ്രതിശീർഷ ഊർജ്ജ ഉപഭോഗം ഇനിയും ഗണ്യമായി ഉയരേണ്ടതുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലുകൾ കേരളത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്. അത്തരമൊരു വികസനതന്ത്രത്തിൽ അനിവാര്യമാണ് കൂടുതൽ പശ്ചാത്തലസൗകര്യങ്ങൾ.

കാലാവസ്ഥ നീതി എന്നൊരു സങ്കൽപ്പം നമ്മൾ വിസ്മരിക്കാൻ പാടില്ല. ചരിത്രപരമായി ആഗോള കാർബൺ പ്രതിശീർഷ വർദ്ധനയിൽ ആരുടെ ഉത്തരവാദിത്വമാണെന്നു നോക്കിയാൽ നമ്മെപ്പോലുള്ള പിന്നോക്ക രാജ്യങ്ങളുടെ സ്ഥാനം വളരെ വളരെ താഴ്ന്നതായിരിക്കും. അമേരിക്കയും മറ്റുമായിരിക്കും പ്രതിസ്ഥാനത്ത്. അവർ ഊർജ്ജ ഉപഭോഗം കുറയ്ക്കണം. നമ്മുടേത് ഇനിയും ഉയർത്താനുള്ള ഇടം തരണം. ഇതാണ് കാലാവസ്ഥ നീതി. അല്ലാതെ എല്ലാവരും ഇന്നത്തെ നിലയിൽതന്നെ ഒതുങ്ങണമെന്ന വാദം സ്വീകാര്യമല്ല.

ഇതിനർത്ഥം കേരളത്തിനും ഇന്ത്യയ്ക്കും ഒന്നും ചെയ്യാനില്ല എന്നല്ല. വികസനത്തിനു പൂരകമാകുന്ന കാർബൺ കുറയ്ക്കുന്ന എത്രയോ കാര്യങ്ങൾ ചെയ്യാനാവും. അതിലൊന്നാണ് കാർബൺ ന്യൂട്രൽ മീനങ്ങാടിയുടെ മാതൃക. ഇതിനെ പിന്തുണയ്ക്കുകയായിരുന്നില്ല. അതിനു രൂപംനൽകാൻ മുൻകൈയെടുത്ത വ്യക്തികളിൽ ഒരാളാണ്. മീനങ്ങാടിയിൽ മാത്രമല്ല, വയനാട് മുഴുവൻ ഇത്തരത്തിലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിനു രൂപം നൽകാനാണു ശ്രമിക്കുന്നത്. അതാകട്ടെ അവിടുത്തെ കാർഷിക-ടൂറിസം വികസനത്തിനു പോഷകമാണ്.

വയനാടൻ കാപ്പിപ്പൊടി ബ്രാൻഡ് ചെയ്തു വിൽക്കുന്നതിനുള്ള ബൃഹത് കാർഷിക പരിപാടിയുടെ ഭാഗമായിട്ടാണ് കാർബൺ ന്യൂട്രൽ വയനാട് രൂപംകൊണ്ടിരിക്കുന്നത്. ഇതു കേരളത്തിലെ സമാനമായ പല ജനകീയ മുൻകൈകൾക്കും പ്രചോദനമായിട്ടുണ്ട്. ഇതുപോലൊന്നാണ് ഓരോ വർഷവും ഒരുകോടി ഫലവൃക്ഷങ്ങൾവീതം നടുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി. ഊർജ്ജദുർവ്യയം പരമാവധി കുറയ്ക്കണം. എന്നിട്ടുമുള്ള ശിഷ്ടകാർബൺ പരമാവധി സ്വാംശീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുന്നതിനും വളമായി ഉപയോഗിക്കുന്നതിനുമുള്ള മുൻകൈകൾ ഈയൊരു സാഹചര്യത്തിലാണ് ഏറ്റവും പ്രസക്തമാകുന്നത്. ജലാശയങ്ങൾ ശുദ്ധീകരിക്കാനുള്ള തീവ്രയജ്ഞം വേണം. ഇതൊക്കെ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ വലിയ ജനകീയപ്രസ്ഥാനമായി വളർത്തുന്നതിലാണ് പരിസ്ഥിതി പ്രവർത്തനത്തിന്റെ മുൻഗണന ഞാൻ കാണുന്നത്. അല്ലാതെ വളരെ സ്റ്റാറ്റിക് ആയിട്ടുള്ള വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കെ-റെയിലിനെ എതിർക്കുന്നതിൽ അല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (47 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends