കോവിഡ് വ്യാപനം; സിപിഐ ജനുവരി 31വരെയുള്ള എല്ലാ പൊതു പരിപാടികളും മാറ്റിവച്ചു; പാര്‍ട്ടിയുടെ സംഘടന പരിപാടികള്‍ കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ നടത്താൻ പാടുള്ളൂവെന്ന് കാനം രാജേന്ദ്രന്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കിയ സാഹചര്യത്തില്‍ സിപിഐയുടെ ജനുവരി 31വരെയുള്ള എല്ലാ പൊതു പരിപാടികളും മാറ്റിവച്ചതായി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലംതല ധര്‍ണയും ഒഴിവാക്കി. കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പാര്‍ട്ടിയുടെ സംഘടന പരിപാടികള്‍ നടത്താവൂവെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി ഘടകങ്ങളോട് അഭ്യര്‍ഥിച്ചതായും കാനം അറിയിച്ചു.
https://www.facebook.com/Malayalivartha



























