ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണന്‍, അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണന്‍, ഇത് എന്തുതരം സിന്‍ഡ്രോം ആണോ ആവോ!; കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി ടി ബല്‍റാം

കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി ടി ബല്‍റാം.
കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫ് നേതൃത്വം എംഎം ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ എന്നിവര്‍ക്ക് കൈമാറിയെന്നുള്ള കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം.
ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണന്‍. അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണന്‍. ഇത് എന്തുതരം സിന്‍ഡ്രോം ആണോ ആവോ!-ഫേസ്‌ബുക്ക് കുറിപ്പില്‍ ബല്‍റാം കുറ്റപ്പെടുത്തി.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ കോടിയേരി പുതിയ വിമര്‍ശനമുയര്‍ത്തിയത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണം? ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























