കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; എറണാകുളത്തും കോഴിക്കോട്ടും ബി.ജെ.പി നടത്തിയ പരിപാടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് എറണാകുളത്തും കോഴിക്കോട്ടും ബി.ജെ.പി നടത്തിയ പരിപാടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്ബാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് കേസെടുത്തത് .
കോഴിക്കോട്ട് കണ്ടാലറിയുന്ന ആയിരത്തിയഞ്ഞൂറ് പേര്‍ക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരിലാണ് കോഴിക്കോട്ട് ബി.ജെ.പി പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 1643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ ഇന്ന് മുപ്പത് ശതമാനത്തിലധികമാണ് ടി.പി.ആര്‍.
ആലപ്പുഴ കൊലപാതകത്തിന് എതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയിലാണ് 500ലേറെ പങ്കെടുത്തത്. നിലവില്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതി. പെരുമ്ബാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവും എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളില്‍ ആയതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 36.87 ആണ് ഇന്ന് ജില്ലയിലെ ടി.പി.ആര്‍. 3204 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























