വിശ്വസിക്കാനാവാതെ..... ഇറച്ചി വാങ്ങാന്‍ പോയ പെയന്റിങ് തൊഴിലാളിയെ നിര്‍ബന്ധിച്ച് സമീപവാസിയായ ലോട്ടറിക്കാരന്‍ ഒരു ലോട്ടറിയെടുപ്പിച്ചു..... ഭാഗ്യമെത്തിയത് അതിലൂടെ.... വൈകുന്നേരമായപ്പോള്‍ കോടിപതി

വിശ്വസിക്കാനാവാതെ..... ഇറച്ചി വാങ്ങാന്‍ പോയ അറുപത്തിയഞ്ചുകാരനെ നിര്‍ബന്ധിച്ച് സമീപവാസിയായ ലോട്ടറിക്കാരന്‍ ഒരു ലോട്ടറിയെടുപ്പിച്ചു..... ഭാഗ്യമെത്തിയത് അതിലൂടെ.... വൈകുന്നേരമായപ്പോള്‍ കോടിപതി.
ഇന്നലെ ഇറച്ചി വാങ്ങി വരുന്നവഴി വില്പനക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റെടുത്ത പെയിന്റിംഗ് തൊഴിലാളി സദാനന്ദന്‍ വൈകുന്നേരമായപ്പോള്‍ പന്ത്രണ്ട് കോടിയുടെ അധിപതി .
കോട്ടയം അയ്മനം പാണ്ഡവം ഓളിപ്പറമ്പില്‍ സി.എന്‍ സദാനന്ദനെ (സദന്‍-65) വീടിനടുത്തുവച്ചാണ് സമീപവാസിയായ ശെല്‍വന്‍ തന്റെ കൈയില്‍ ശേഷിക്കുന്ന മൂന്ന് ക്രിസ്മസ്, പുതുവത്സര ബമ്പര്‍ ടിക്കറ്റില്‍ ഒന്നെങ്കിലും എടുക്കണമെന്ന് നിര്‍ബന്ധിച്ചു. ഒടുവില്‍ അതില്‍ ഒന്നെടുത്തു. വീട്ടിലെത്തി ഇറച്ചിയും ലോട്ടറി ടിക്കറ്റും ഭാര്യ രാജമ്മയെ ഏല്‍പ്പിച്ചു.
വൈകുന്നേരം നറുക്കെടുപ്പ് കഴിഞ്ഞതോടെ കോട്ടയം ടൗണിലുള്ള ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സി ഉടമ മനീഷാണ് ബമ്പറടിച്ച വിവരം വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാനായില്ല. ഏറെസമയം വേണ്ടിവന്നു അതിന്. അതോടെ അമ്പരപ്പ് ആഹ്‌ളാദത്തിന് വഴിമാറി. ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നന്നാണ് ശെല്‍വന്‍ ടിക്കറ്റെടുത്ത് വില്‍ക്കുന്നത്. ടിക്കറ്റ് വാങ്ങിയ കാര്യം ശെല്‍വന്‍ അവിടെയാണ് അറിയിച്ചത്.
വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന സ്വഭാവക്കാരനാണ് സദാനന്ദന്‍. മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ അയ്മനം ശാഖാ മാനേജര്‍ അരുണ്‍ വീട്ടിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്.
മുഴുവനും വിറ്റുപോയതോടെ രണ്ടുതവണയായി 17.34 ലക്ഷം ടിക്കറ്റുകള്‍കൂടി അച്ചടിച്ച് വിതരണം ചെയ്തു. മൊത്തം വിറ്റത് 41.34 ലക്ഷം ടിക്കറ്റുകള്‍. രണ്ടാമത് അച്ചടിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.'' ബാദ്ധ്യതകള്‍ ഏറെയുണ്ട്. അതെല്ലാം തീര്‍ക്കണമെന്നും പുതിയ വീട് നിര്‍മ്മിക്കണമെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നും സദാനന്ദന്‍ പറയുന്നു. മംഗളം വാരികയിലെ ആര്‍ട്ടിസ്റ്റ് സനീഷും ഓട്ടോ ഡ്രൈവര്‍ സഞ്ജയ്യുമാണ് മക്കള്‍.
"
https://www.facebook.com/Malayalivartha



























