ദക്ഷിണേന്ത്യയിലെ സണ്ണി ലിയോണ്‍... ബിക്കിനി മോഡലെന്ന് അധിഷേപിച്ച യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അര്‍ച്ചന ഗൗതം കുതിക്കുന്നു; അനാവശ്യ വിവാദം എത്തിച്ചത് ദേശീയ പ്രശസ്തിയിലേക്ക്; ഞാന്‍ ദ്രൗപദിയുടെ നാട്ടുകാരി, നാടിന്റെ ചരിത്രം മാറ്റിയെഴുതുമെന്ന് അര്‍ച്ചന ഗൗതം

ആരാരുമറിയാതിരുന്ന അര്‍ച്ചന ഗൗതം ദേശീയ പ്രശസ്തിയിലേക്ക് ഉയരുകയാണ്. ബിക്കിനി മോഡലെന്ന് അധിഷേപിച്ച അര്‍ച്ചന തോറ്റ് പിന്‍മാറിയില്ല. പകരം ശക്തമായി ആഞ്ഞടിക്കുകയാണ്. അപവാദ പ്രചാരണങ്ങളില്‍ കുലുങ്ങില്ലെന്നും യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹസ്തിനപുര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും മോഡലും നടിയുമായ അര്‍ച്ചന ഗൗതം പ്രഖ്യാപിച്ചു. ഭയപ്പെടരുത്, കരുത്തോടെ നില്‍ക്കണം എന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍ തനിക്ക് ശക്തി പകര്‍ന്നതായു 2018ലെ മിസ് ബിക്കിനി ആയ അര്‍ച്ചന പറഞ്ഞു.
പടിഞ്ഞാറന്‍ യുപിയിലെ ഗ്രാമീണ മേഖലയില്‍ നിന്നാണ് അര്‍ച്ചന വരുന്നത്. അര്‍ച്ചന മത്സരിക്കും എന്ന അറിയിപ്പ് വന്നതോടെ, ബിക്കിനി ധരിച്ച മോഡലിന്റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായ അധിക്ഷേപം ഉണ്ടായി. അഖില ഭാരത് ഹിന്ദു മഹാസഭയും ബിജെപിയുമാണു അര്‍ച്ചനയ്‌ക്കെതിരെ പ്രചാരണം ശക്തമാക്കിയത്.
ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹസീന പാര്‍കര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അര്‍ച്ചന കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മിസ് കോസ്‌മോസ് വേള്‍ഡ് (2018) മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നിര്‍ണായക ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടിയും മോഡലുമായ അര്‍ച്ചന ഗൗതമിനെ മത്സരരംഗത്തിറക്കാനുള്ള തീരുമാനമുണ്ടായത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നാണ്. ഉന്നാവോ ഇരയുടെ അമ്മ മുതല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്ത ആശാ വര്‍ക്കറെ വരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായിരുന്നു 26കാരിയായ അര്‍ച്ചന ഗൗതം.
മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ നിന്ന് അര്‍ച്ചന മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതോടെ പരിഹാസവുമയി ബിജെപി രംഗത്തുവന്നു. മിസ് ബിക്കിനിയായി തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചനയെ സ്ഥാനാര്‍ഥിയാക്കാന്‍ പാടില്ലെന്ന വാദവുമായി എത്തിയ ബിജെപി ഇവരുടെ പഴയ ബിക്കിനി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തരംതാണ പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പരിഹാസം. ഒരു കലാകാരി രാഷ്ട്രീയ രംഗത്തിറങ്ങാന്‍ ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റെന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
എതിര്‍പ്പ് രൂക്ഷമായതോടെ പ്രതികരണവുമായി അര്‍ച്ചന നേരിട്ടെത്തി. രാഷ്ട്രീയവും ജോലിയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന അഭ്യര്‍ഥനയാണ് ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. മുന്‍ സിനിമാ താരവും വനിത ശിശു വികസന മന്ത്രിയും ബിജെപി നേതാവുമായ സമൃതി ഇറാനി മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത വ്യക്തിയാണെന്നും അക്കാര്യം മറന്ന് പോകരുതെന്നും ആവശ്യപ്പെട്ടാണ് അര്‍ച്ചനയ്‌ക്കെതിരായ ബിജെപിയുടെ പ്രചാരണത്തെ കോണ്‍ഗ്രസ് നേരിട്ടത്.
വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി അര്‍ച്ചന രംഗത്തുവന്നിരുന്നു. ഹസ്തിനപുരില്‍ നിന്നും വിജയിക്കാനായാല്‍ വികസനമാകും പ്രധാന പരിഗണന. എംഎല്‍എ നിലയില്‍ തന്റെ ആദ്യ പരിഗണന ബസ് സ്റ്റാന്‍ഡുകളും റെയില്‍ വെ സ്‌റ്റേഷനുകളും നിര്‍മ്മിക്കുക എന്നതാണ്. പുരാത ക്ഷേത്രങ്ങളുള്ള ടൂറിസ്റ്റ് സ്ഥലമാണ് ഹസ്തനപുര്‍, അതിനാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്നും അവര്‍ പറഞ്ഞു.
2014ല്‍ മിസ് ഉത്തര്‍പ്രദേശായി തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന 2018ല്‍ മിസ് ബിക്കിനിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് അര്‍ച്ചന ഗൗതം നവംബറിലാണ് കോണ്‍ഗ്രസിലെത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. മീററ്റിലെ ഐഐഎംടിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ അര്‍ച്ചന മോഡലിംഗ് ജീവിതത്തിന് ശേഷമാണ് സിനിമയിലും ടെലിവിഷന്‍ രംഗത്തും എത്തിയത്. ദക്ഷിണേന്ത്യയിലെ സണ്ണി ലിയോണ്‍ എന്ന വിളിപ്പേരും അര്‍ച്ചനയ്ക്കുണ്ട്.
"
https://www.facebook.com/Malayalivartha


























