ദേശീയപാതയില്‍ ടാങ്കര്‍ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ദേശീയപാതയില്‍ ടാങ്കര്‍ലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖില്‍ ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വാടാനപ്പള്ളി മാമ്പുള്ളി വീട്ടില്‍ ഷിനാസിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.45ഓടെ ചാവക്കാട്-പൊന്നാനി റൂട്ടില്‍ മന്ദലാംകുന്ന് കിണര്‍ സെന്റനു സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ പാപ്പാളി കമലാ സുരയ്യ ആംബുലന്‍സ് പ്രവര്‍ത്തകരും വെളിയങ്കോട് അല്‍ഫാസ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























