''സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല, ഒരു പെണ്ണ് അനുഭവിക്കേണ്ടത് അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു'' ദിലീപിന്റെ ഈ വാക്കുകൾ നിർണ്ണായകം; പൾസർ സുനിയുടെ മേഡത്തെ പൂട്ടാൻ അപ്രതീക്ഷിത നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണം ആ വ്യക്തിയിലേക്ക്?

നടിയെ ആക്രമിച്ച കേസിൽ ഒരു ഘട്ടത്തിൽ ഉയർന്നു വന്ന പേരാണ് "മാഡം" ആ മേഡത്തിന് വേണ്ടിയുള്ള അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ’മാഡ’ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിക്കുന്നത്. ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടൻ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്ന വെളിപ്പെടുത്തൽ ബാലചന്ദ്രകുമാർ നടത്തിയിരിക്കുകയാണ്.
ഇത് കൊണ്ടാണ് വീണ്ടും ‘മാഡ’ത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ദിലീപ് തന്റെ സുഹൃത്തായ ബൈജുവിനോട് ‘സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല’ എന്നും ‘ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്’ എന്നും ‘അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു’ എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഈ സംഭാഷണം ബാലചന്ദ്രകുമാർതന്നെ റെക്കോഡ് ചെയ്യുകയായിരുന്നു.
‘മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണ്’ എന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. പക്ഷേ ‘കേസിൽ മാഡത്തിന് വലിയ പങ്കില്ല’ എന്നായിരുന്നു സുനി പിന്നീട് വെളിപ്പെടുത്തിയത്. ഇതോടെ ‘മാഡ’ത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയായിരുന്നു. പിന്നാലെ അന്വേഷണവും നിലച്ചു. ആ അന്വേഷണമാണ് വീണ്ടും പുനരാരംഭിക്കുന്നത്.
ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ കേസിൽ പ്രഥമപരിഗണന ‘വി.ഐ.പി.’യെ കണ്ടെത്തുക എന്ന കാര്യത്തിനാണ് . കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണ് വിഐപി . വി.ഐ.പി.യെ കണ്ടെത്തിക്കഴിഞ്ഞാൽ അടുത്തത് ‘മാഡ’ത്തിനായുള്ള അന്വേഷണം തന്നെയാണ്.
വി.ഐ.പി.യെ കണ്ടെത്തുന്നതിനുള്ള ശബ്ദ സാമ്പിൾ ശേഖരിക്കുന്ന നടപടികൾ ഇപ്പോൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ കോട്ടയം സ്വദേശിയായ ആളെയാണ് ഇപ്പോൾ സംശയിക്കുന്നത്. സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ ഇയാളെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായാണ് ലഭ്യമാകുന്ന വിവരം. പക്ഷേ , ഒറ്റത്തവണ കണ്ടിട്ടുള്ളയാളുടെ മുഖം അത്ര പരിചിതമല്ലെന്ന് ബാലചന്ദ്രകുമാർ പറയുന്നതിനാൽത്തന്നെ ശബ്ദ സാമ്പിൾ വെച്ച് ഉറപ്പിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രമിക്കുന്നത്.
അതേസമയം
ആ വി.ഐ.പി ഞാനല്ലെന്നു വെളിപ്പെടുത്തി കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ള രംഗത്ത് വന്നിരുന്നു . കോട്ടയം നഗരമധ്യത്തിലെ ഓർക്കിഡ് ഹോട്ടൽ ഉടമയായ മെഹബൂബ് അബ്ദുള്ളയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലിരുന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. ആറു ചിത്രങ്ങൾ കൈവശമുണ്ടായിരുന്നതിൽ ഒന്ന് മെഹബൂബിന്റേതാണ് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തു വിട്ടത്.
ശനിയാഴ്ച ഉച്ചയോടെയാണ് മെഹബൂബാണ് എന്ന വി.ഐ.പി എന്ന വിവരം പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഹബൂബ് വിവരം പുറത്തു വിട്ടത്. മൂന്നു വർഷം മുൻപാണ് താൻ ഖത്തറിൽ ദേ പുട്ട് റസ്റ്ററന്റ് ആരംഭിച്ചത്, അതിനു ഒരു വർഷം മുൻപ് മുതൽ തന്നെ തനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും മെഹബൂബ് വ്യക്തമാക്കുന്നു.
ദേ പുട്ടിലെ ഖത്തറിലെ റസ്റ്ററന്റ് ആരംഭിച്ചിട്ട് മൂന്നു വർഷം. അതിനു ഒരു വർഷം മുൻപാണ് ദിലീപുമായി സംസാരിച്ചത്. ഒരു പാട് ചർച്ചകൾക്ക് ശേഷമാണ് ദേ പുട്ട് റസ്റ്ററന്റുമായി സഹകരിച്ചത്. ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്. പുട്ട് റസ്റ്റന്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ഇടപാടുകളും ദിലീപുമായി ഇല്ല. തന്റെ ഫോൺ ആവശ്യമുള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























