വിവസ്ത്രനാക്കി, ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു! വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു; സഹിക്കെട്ട് പറഞ്ഞു ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത്: ഇത്രയും നാള്‍ നാട്ടുകാര്‍ കൊലപാതകികളായി കണ്ടു, സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല... തുറന്ന് പറഞ്ഞ് ഗീതുവിന്റെ മാതാപിതാക്കള്‍

വിവസ്ത്രനാക്കി, ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു! വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു; സഹിക്കെട്ട് പറഞ്ഞു ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത്: ഇത്രയും നാള്‍ നാട്ടുകാര്‍ കൊലപാതകികളായി കണ്ടു, സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല... തുറന്ന് പറഞ്ഞ് ഗീതുവിന്റെ മാതാപിതാക്കള്‍
പൊന്നുപോലെ വളര്‍ത്തിയ മകളുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിന്റെയും യഥാര്‍ഥ പ്രതികളെ പിടികൂടിയതിന്റെയും സന്തോഷത്തിലാണിപ്പോള്‍ മുട്ടയ്ക്കാട് ചിറയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ആനന്ദന്‍ ചെട്ടിയാരും ഗീതയും. 2021 ജനുവരി 14 നാണ് ഇവരുടെ വളര്‍ത്തുമകള്‍ ഗീതു കൊല്ലപ്പെട്ടത്.
ഒരു കൊല്ലമായി ഞങ്ങള്‍ ഇങ്ങനെ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല. പീഡനങ്ങള്‍ സഹിക്കാനാകാതെ ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത്. അപ്പോള്‍ കൊന്നത് എങ്ങനെ എന്ന് പറയണമെന്നായി. ഞാന്‍ എന്ത് പറയാനാണ്.
തടി കൊണ്ട് തലയ്ക്കടിച്ചു എന്ന് പറഞ്ഞു. അപ്പോള്‍ ആ തടിക്കഷണം പൊലീസിന് വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാല്‍ എടുത്തോണ്ട് പോയി. ആഴാകുളത്തെ വീട്ടില്‍ നരകത്തീയിലായിരുന്നു ഇത്രയും നാള്‍ വയോധികരും രോഗികളുമായ ആ ദമ്പതികള്‍.
വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ 2 ദിവസം മുന്‍പ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകന്‍ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോള്‍ ഇന്നലെ അവര്‍ കുറ്റസമ്മതം നടത്തി. ഒരു വര്‍ഷം മുന്‍പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
2021 ജനുവരി 14 നായിരുന്നു സംഭവം. കൃത്യം ഒരു വര്‍ഷം തികയുന്ന കഴിഞ്ഞ 14നാണ് ഇരുവരും മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതെന്നതും യാദൃശ്ചികതയായി. വയോധികരായ ദമ്പതികളുടെ വളര്‍ത്തു മകളായിരുന്നു ബാലിക. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഇവരുടെ വീടിനടുത്തു 4 വര്‍ഷം പ്രതികള്‍ വാടകയ്ക്കു താമസിച്ചിരുന്നു. രക്ഷിതാക്കള്‍ തൊഴിലുറപ്പു ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു.
വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ ഷെഫീക് പ്രകോപിതനായി. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ഷഫീക്ക് ഫോണ്‍വിളിച്ച് ശല്യപ്പെടുത്തുന്നത് ഗീതു വിലക്കിയിരുന്നു. ജനുവരി 14-ന് ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്ത സമയത്ത് ഗീതുവിനടുത്തെത്തി ഷഫീക്ക് ഇതേ ചൊല്ലി തര്‍ക്കിച്ചു. ബഹളം കേട്ടെത്തിയ റഫീക്കയെയും ഗീതു ശാസിച്ചു. ഇതില്‍ പ്രകോപിതയായ റഫീക്ക, ഗീതുവിനെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് ചുമരില്‍ മൂന്നുതവണ ഇടിച്ചു. ഗീതു കട്ടിലില്‍ മറിഞ്ഞു വീണതോടെ റഫീക്ക സ്ഥലംവിട്ടു.
തുടര്‍ന്ന് ഷഫീക്ക് വീട്ടില്‍ പോയി ചുറ്റികയെടുത്തു വന്ന് ഗീതുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് ഗീതു കട്ടിലില്‍ കുഴഞ്ഞു വീണത് കണ്ട് ഷഫീക്ക് സ്ഥലം വിട്ടു. ഗീതുവിന്റെ അമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് ആറരയോടെ കുട്ടിമരിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം.
പരിധി വിട്ടു മൂന്നാം മുറയിലേക്കും നീങ്ങി. പല തവണ ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോള്‍ സഹിക്കാനായില്ല. ഞങ്ങള്‍ക്കു വയസ്സായി. ജയിലില്‍ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത് കാന്‍സര്‍ ബാധിതയായ ആ അമ്മ പറഞ്ഞു.
എന്നാല്‍ നുണപരിശോധനയ്ക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല. വിഴിഞ്ഞം മുല്ലൂര്‍ പനവിള സ്വദേശിനി ശാന്തകുമാരി(71)യെ കൊലപ്പെടുത്തിയ സംഭവത്തിലാണു റഫീക്കയും മകന്‍ ഷെഫീക്കും അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് റഫീക്കയും അല്‍അമീനുമായി അടിപിടികൂടിയിരുന്നു. ഈ സമയത്ത് മകന്‍ കാരണമാണ് ആ പെണ്‍കുട്ടിയും മരിച്ചതെന്ന് റഫീക്ക വിളിച്ച് പറഞ്ഞു. വീട്ടുടമയുടെ മകന്‍ ഇത് കേട്ടിരുന്നു. പിന്നീട് ശാന്തകുമാരിയുടെ കൊലപാതകം അന്വേഷിക്കാനെത്തിയ പൊലീസീനോട് ഇയാള്‍ ഇക്കാര്യം പറയുകയും പൊലീസ് ഇത് പ്രതികളോട് ചോദിക്കുകയുമായിരുന്നു.
"https://www.facebook.com/Malayalivartha


























