നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടും, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടും വിവിധ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച്! വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

റെയ്ഡിന് പിന്നാലെ അമ്പലങ്ങൾ കയറിയിറങ്ങിയും നാട്ടുകാർക്ക് മുൻപിൽ വളരെ കൂളായിട്ടാണ് ദിലിപിനെ കാണാനാകുന്നത്. അഞ്ചുവർഷം കൊണ്ട് തെളിവ് നശിപ്പിക്കാനാണോ പാടെന്നാണ് പൊതുവെ സോഷ്യൽമീഡിയയിൽ നിന്നുയരുന്ന പറച്ചിൽ. എന്നാൽ ദൈവം ബാക്കി വെക്കുന്ന എന്തെങ്കിലും തെളിവുകൾ ബാക്കിയുണ്ടാകാതിരിക്കില്ല എന്ന വിശ്വാസത്തിലാണ് ഇരയ്‌ക്കൊപ്പം നിൽക്കുന്നവരുടെ പക്ഷം. ഇപ്പോഴിതാ നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ തുടര്‍നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടും, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടും വിവധ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈംബ്രാഞ്ചിന് നല്‍കിയതെന്നാണ് വിവരം. ഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന വിഐപിയെ തേടിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
3 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന അടക്കമുള്ള കാര്യങ്ങളിലും ഉടന്‍ തീരുമാനം ഉണ്ടാകും. ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലില്‍ പറയുന്ന 'ശരത്തി' എന്നയാളെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് വിശദീകരിക്കുമ്പോഴും ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന 'വിഐപി' താനല്ലെന്നു വ്യക്തമാക്കി നേരത്തെ ഖത്തറിലുള്ള വ്യവസായി മെഹ്ബൂബ് മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് സഹകരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി ദിലീപിന്റെ അടുക്കലെത്തിയെന്നും ഇതിന്റെ ശബ്ദനിലവാരം അടക്കം ഉയർത്തുന്ന ജോലികൾ നടത്തിയിരുന്നെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
ദൃശ്യങ്ങളുടെ പകർപ്പുകൾ വിവിധയിടങ്ങളിൽ സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ദിലീപിന്റെ വീട്ടിലും നിർമാണക്കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണും പ്രാഥമികമായി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവ ഡിലീറ്റ് ചെയ്തിരിക്കുമെന്ന നിഗമനത്തിൽ ഡേറ്റ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിക്കും. മറ്റു പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്താനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha


























