ഇത് പലരെയും ബാധിക്കും..!!! അടൂര്‍ കമ്മിറ്റി പോലെ അല്ല ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്....,മലയാള സിനിമയില്‍ പുരുഷാധിപത്യം, സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല, വെട്ടിത്തുറന്ന് പ്രതികരിച്ച് ഭാഗ്യലക്ഷ്മി

സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടാത്തതിനെതിനെ രോഷം പുകയുകയാണ്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോർട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സർക്കാർ നൽകിയ മറുപടി.
എന്നാൽ കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ ഇത്രയും നാൾ തുടർനടപടികൾ സ്വീകരിക്കാത്ത സർക്കാർ നടപടിക്കെതിനെ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്.റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു
ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനൽ പരിപാടിയില്‍ സംസാരിക്കവേയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
'ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്നമാണ്, അവര്‍ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്ക് എന്തെങ്കിലും നിവര്‍ത്തി ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി.'
'ഞാന്‍ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷന്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത്?തീര്‍ച്ചയായും സിനിമയില്‍ ഒരു വലിയ മാറ്റം കൊണ്ടുവരാന്‍ ഈ കമ്മീഷന് കഴിയും എന്നാണ് അവര്‍ നല്‍കിയ മറുപടി. എന്ത് രീതിയിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.കാരണം ഇവിടെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് ഇല്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അതിനാല്‍ തന്നെ ഇവിടെ മാറ്റം കൊണ്ടുവരുക എന്നത് സാധ്യമല്ല. '
'ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ? മഞ്ജു വാര്യര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ മഞ്ജു വാര്യര്‍ ഉണ്ടെങ്കില്‍ ഈ സിനിമ ഞങ്ങള്‍ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റര്‍ ഉടമകള്‍ ഉണ്ട്? വിരലില്‍ എണ്ണാവുന്നവര്‍ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉള്ളതാണ്. അതിനാല്‍ തന്നെ അടൂര്‍ കമ്മിറ്റി പോലെ അല്ല ഈ റിപ്പോര്‍ട്ട്.
ഇത് പലരെയും ബാധിക്കും.' മലയാള സിനിമയിലെ സ്ത്രീ നിര്‍മ്മാതാക്കളുടെ എണ്ണം നോക്കിയാല്‍ അഞ്ചില്‍ കുറവാണ്. എക്സിബിറ്റേഴ്സില്‍ വനിതകള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല.'എന്നും അവര്‍ പറയുന്നു.
റിപ്പോർട്ട് പുറത്ത് വിടാത്തത് ഉന്നതരെ വെള്ളപൂശാനാണ്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന താനടക്കമുള്ള സ്ത്രീകൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തിയതാണെന്നും എന്നാൽ നിർണായക കണ്ടെത്തലുകൾ മൂടിവയ്ക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി നേരത്തേയും ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























