വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു, ബസിലെ സ്ഥിരം യാത്രക്കാരിയെ പ്രണയം നടിച്ച് വശീകരിച്ചു, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വലയിൽ വീണെന്ന് ഉറപ്പായതോടെ സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി, ആളില്ലെന്ന കാരണം പറഞ്ഞ് ട്രിപ്പ് മുടക്കി പെൺകുട്ടിയെ ബസിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പാഞ്ഞെത്തിയപ്പോൾ കണ്ടത്...!!!

കോട്ടയത്ത് പത്തിമൂന്ന് വയസുകാരിയെ നിര്‍ത്തിയിട്ട ബസിനുള്ളില്‍ പീഡനത്തിന് ഇരയാക്കിയ കണ്ടക്ടര്‍ അറസ്റ്റില്‍. ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളില്‍ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിലാണ് സംഭവം.സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പില്‍ അഫ്സലാണ് പോലീസ് പിടിയിലായത്.
വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചു വെച്ചാണ് ബസിലെ സ്ഥിരം യാത്രകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയുടെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിനി കൊട്ടാരമാറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി. ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷം ബസിനുള്ളില്‍ വെച്ചു പീഡിപ്പിക്കുകയായിരുന്നു.
പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌എച്ച്‌ഒ യും സംഘവും എത്തിയാണ് ബസിനുള്ളില്‍ നിന്ന് അഫ്സലിനെയും വിദ്യാത്ഥിനിയെയും കണ്ടെത്തുകയായിരുന്നു.പീഡനത്തിന് ഒത്താശ ചെയ്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പൊലീസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. ബസ്സും കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം കേസെടുത്ത പൊലീസ് അഫ്സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി.
https://www.facebook.com/Malayalivartha


























